Top

"ഇന്ന് ലോക വിഡ്ഢി ദിനം, ജില്ലാ കേന്ദ്രങ്ങളില്‍ മോദിക്ക് വിഡ്ഢിപ്പട്ടം ചാര്‍ത്തും" - 2017ൽ അബ്ദുള്ളക്കുട്ടി

"ഇന്ന് ലോക വിഡ്ഢി ദിനം, ജില്ലാ കേന്ദ്രങ്ങളില്‍ മോദിക്ക് വിഡ്ഢിപ്പട്ടം ചാര്‍ത്തും" - 2017ൽ അബ്ദുള്ളക്കുട്ടി

സമ്പദ് വ്യവസ്ഥയെന്ന ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം. "ഇന്ന് ലോക വിഡ്ഢി ദിനം, മോദിക്ക് ജില്ലാ കേന്ദ്രങ്ങളിൽ വിഡ്ഢിപ്പട്ടം ചാർത്തും" എന്ന് എഴുത്ത്. ഈ പോസ്റ്റർ 2017 നവംബർ എട്ടിന്, അതായത് നോട്ട് നിരോധനത്തിൻ്റെ ഒന്നാം വാർഷിക ദിനത്തിൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത അന്നത്തെ കോൺഗ്രസ് നേതാവ് എ പി അബ്ദുള്ളക്കുട്ടി നിലവിൽ ബിജെപി വൈസ് പ്രസിഡൻ്റ് ആണ്. സിപിഎം വിട്ട് കോൺഗ്രസിലെത്തിയ അബ്ദുള്ളക്കുട്ടി, കോൺഗ്രസിലായിരിക്കെ തന്നെ മോദിയുടെ ഗുജറാത്ത് വികസന മാതൃകയെ പുകഴ്ത്തി വിവാദമുണ്ടാക്കിയിരുന്നു. എന്നാൽ ഇന്ന് നോട്ട് നിരോധനത്തിൻ്റെ മൂന്നാം വാർഷികത്തിൽ രണ്ട് വർഷം മുമ്പത്തെ 'വിഡ്ഢി ദിന' പോസ്റ്റ് ഓർമ്മിപ്പിച്ച് അബ്ദുള്ളക്കുട്ടിയെ ട്രോളുകയാണ് സോഷ്യൽ മീഡിയ.



Next Story

Related Stories