TopTop

നിപ്പ വൈറസ് എങ്ങനെ പോയി? ഒരു പുരോഹിതന്‍റെ സാക്ഷ്യം കേള്‍ക്കാം, അതുപോലെ കൊറോണയെയും ഓടിക്കാമോ അച്ചോ?

നിപ്പ വൈറസ് എങ്ങനെ പോയി? ഒരു പുരോഹിതന്‍റെ സാക്ഷ്യം കേള്‍ക്കാം, അതുപോലെ കൊറോണയെയും ഓടിക്കാമോ അച്ചോ?

ലോകമാകെ കോവിഡ് ആഞ്ഞടിക്കുമ്പോള്‍ എങ്ങനെയാണ് 2018ല്‍ കേരളത്തെ ഞെട്ടിച്ച നിപ്പ വൈറസ് പോയത് എന്ന ഒരു വൈദികന്റെ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്.

വൈദികന്‍ പറയുന്നു, "പൈതല്‍ മലയില്‍ എട്ട് പെര്‍ക്ക് വേണ്ടി കുര്‍ബാന ചൊല്ലുമ്പോള്‍ കര്‍ത്താവ് എന്നോട് സംസാരിച്ചു. നിപ്പാ വൈറസിനെ ഈ കുര്‍ബാനയില്‍ സമര്‍പ്പിക്കുക. ഞാന്‍ അതുപോലെ പറഞ്ഞു. പിറ്റേ ദിവസവും വിശുദ്ധ കുര്‍ബാനയുടെ സമയത്ത് കര്‍ത്താവ് പറഞ്ഞു, നിപ്പ വൈറസിനെ വിശുദ്ധ കുര്‍ബാനയില്‍ സമര്‍പ്പിക്കുക. ഞാന്‍ അതുപോലെ പറഞ്ഞു. പിന്നെ ഇതുവരെ നിപ്പ വൈറസ് എന്നു കേട്ടിട്ടുപോലുമില്ല."



എന്തായാലും അതിനു ശേഷം വടക്കന്‍ പറവൂരില്‍ ഒരു വിദ്യാര്‍ത്ഥിക്ക് നിപ വൈറസ് ബാധയുണ്ടായ വിവരം ഈ പുരോഹിതന്‍ അറിഞ്ഞിട്ടുണ്ടാകുമല്ലോ.

ഏറ്റവും ഒടുവില്‍കത്തോലിക്ക രാജ്യമായ ഇറ്റലിയില്‍ നിന്നുവരുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണ്. 18 പുരോഹിതര്‍ അവിടെ കോവിഡ് ബാധിച്ചു മരിച്ചു എന്നാണ് ആഗോള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വത്തിക്കാനില്‍ പോപ്പിന്റെ പ്രാര്‍ഥനാ ശുശ്രൂഷകള്‍ എല്ലാം വീഡിയോ വഴി ആക്കിയിട്ടുണ്ട്. കൂടാതെ ലോകമെമ്പാടും സര്‍ക്കാരുകളുടെ അഭ്യര്‍ത്ഥനയുടെ അടിസ്ഥാനത്തില്‍ പള്ളികളും വിവിധ ദേവാലയങ്ങളും ആളുകള്‍ ഒത്തുകൂടുന്ന പ്രാര്‍ത്ഥനാ ചടങ്ങുകള്‍ ഉപേക്ഷിച്ചിരിക്കുകയാണ്.



Next Story

Related Stories