TopTop
Begin typing your search above and press return to search.

ഈ ലോകം നിങ്ങളോട് കടപ്പെട്ടിരിക്കും; ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞ് പൃഥ്വിരാജ്

ഈ ലോകം നിങ്ങളോട് കടപ്പെട്ടിരിക്കും; ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞ് പൃഥ്വിരാജ്

ഡോക്ടേഴ്സ് ദിനത്തില്‍ ലോകത്തെമ്പാടുമുള്ള ഡോക്ടര്‍മാര്‍ക്ക് ആശംസ അറിയിച്ചും നന്ദി രേഖപ്പെടുത്തിയും നടന്‍ പൃഥ്വിരാജ്. സാധാരണ സാഹചര്യങ്ങളില്‍ നമ്മുടെ ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ മാത്രം നിന്ന് പ്രവര്‍ത്തിക്കുന്ന ഒരു വിഭാഗമാണ് ഡോക്ടര്‍മാര്‍. പതിവ് മെഡിക്കല്‍ ചെക്കപ്പിനപ്പുറം ഡോക്ടറുമായി ഒരു സന്ദര്‍ശനം ഉണ്ടാകരുതേ എന്നാഗ്രഹിക്കുന്നവരാണ് നമ്മള്‍ എല്ലാവരുമെന്നും പൃഥ്വിരാജ് പറയുന്നു.

ഈ ലോകം മുഴുവന്‍ ഒരു മഹാമാരിയുടെ നിഴലില്‍ ഭീതിയോടെ ഒത്തുകൂടുമ്പോള്‍ നമുക്കായി രക്ഷാകവചം തീര്‍ക്കുന്നത് ഡോക്ടര്‍മാരും മെഡിക്കല്‍ പ്രൊഫഷണല്‍സുമാണ്.

അതുകൊണ്ട് ഈ ഡോക്ടേഴ്സ് ദിനത്തില്‍ ഈ യുദ്ധത്തിന്റെ മുന്‍നിരയില്‍ നിന്ന് നമുക്കായി പോരാടുന്ന ഡോക്ടര്‍മാരെ നമുക്ക് നന്ദിയോടെ സ്മരിക്കാം. ലോകത്തെമ്പാടുമുള്ള എല്ലാ ഡോക്ടര്‍മാര്‍ക്കും സന്തോഷകരമായ ഡോക്ടേഴ്സ് ദിനം നേരുകയാണ്. ധീരവും നിസ്വാര്‍ത്ഥവുമായ നിങ്ങളുടെ സേവനത്തിന് നന്ദി അറിയിക്കുന്നു. ഈ ലോകം എന്നും നിങ്ങളോട് കടപ്പെട്ടിരിക്കും.' പൃഥ്വിരാജ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.


Next Story

Related Stories