TopTop
Begin typing your search above and press return to search.

'ജഗതി ചേട്ടന്‍ എല്ലാം മുന്‍കൂട്ടി കണ്ടിരുന്നു, എന്നാല്‍ ഗോവിന്ദന്‍കുട്ടി ചെയ്തത് ശരിയായില്ല'; വ്യത്യസ്തമായൊരു കൊറോണ ബോധവത്കരണം

കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ ബോധവത്കരണ-പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മലയാളസിനിമാലോകം ഒന്നടങ്കം കൈകോര്‍ക്കുകയാണ്. താരങ്ങളും നടീനടന്മാരും അണിയറപ്രവര്‍ത്തകരും കൊറോണ സംബന്ധിയായ അറിയിപ്പുകളും ജാഗ്രതാ നിര്‍ദേശങ്ങളും സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍. വ്യത്യസ്തമായ രീതിയില്‍ ബോധവത്കരണത്തിന്റെ ഭാഗമായിരിക്കുകയാണ് നടനും നിര്‍മാതാവുമായ അജു വര്‍ഗീസ്.

ട്രോള്‍ രൂപേണയാണ് കൊറോണയെ പ്രതിരോധിക്കാനുള്ള മുന്‍കരുതല്‍ അജു പങ്കുവച്ചിരിക്കുന്നത്. നേരിട്ടുള്ള സ്പര്‍ശം ഒഴിവാക്കൂ എന്നാണ് പോസ്റ്റിന്റെ ഉള്ളടക്കം. 'ഇന്‍ ഹരിഹര്‍നഗര്‍' എന്ന ചിത്രത്തിലെ സിദ്ദിഖിന്റെ ഒരു രംഗവും ജഗതി ശ്രീകുമാറിന്റെ സിനിമയിലെ സീനുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 'ജഗതി ചേട്ടന്‍ മുന്നേ എല്ലാം മനസ്സിലാക്കിയാണല്ലോ ചെയ്തത്' എന്നാണ് ഒരാള്‍ ഇതിന് കമന്റ് ചെയ്തിരിക്കുന്നത്.

മമ്മൂട്ടി, മോഹന്‍ലാല്‍,മഞ്ജുവാര്യര്‍ എന്നു തുടങ്ങി നിരവധി താരങ്ങളാണ് സോഷ്യല്‍ മീഡിയ പേജുകളിലൂടെ സര്‍ക്കാരിനൊപ്പം ചേര്‍ന്ന് കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്. കൊറോണ വൈറസ് പടരുന്നത് തടയാന്‍ സര്‍ക്കാര്‍ തുടക്കം കുറിച്ച കാമ്പയിനായ ബ്രേക്ക് ദ ചെയിനിലും താരങ്ങള്‍ പങ്കാളികളായിരുന്നു.

View this post on Instagram

Direct touch 🚫

A post shared by Aju Varghese (@ajuvarghese) on


Next Story

Related Stories