TopTop
Begin typing your search above and press return to search.

'എല്ലാ സ്വാതന്ത്ര്യ ദിനത്തിന് മുന്‍പും ആനന്ദ് മഹീന്ദ്ര കാണുന്ന വീഡിയോ'

എല്ലാ സ്വാതന്ത്ര്യ ദിനത്തിന് മുന്‍പും ആനന്ദ് മഹീന്ദ്ര കാണുന്ന വീഡിയോ

കുറച്ച് വര്‍ഷങ്ങളായി എല്ലാ സ്വാതന്ത്ര്യ ദിനത്തിനും മുമ്പ് സ്ഥിരമായി കാണാറുള്ള വീഡിയോ പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര. ഒരു കൊച്ചുമിടുക്കന്‍ ദേശിയ ഗാനം പാടുന്നതിന്റെ ദൃശ്യങ്ങളാണ് ഇത്. ട്വിറ്ററിലൂടെ ആനന്ദ് മഹീന്ദ്ര ഈ വീഡിയോ പങ്കുവെച്ചു.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഈ വീഡിയോ ശ്രദ്ധയില്‍പെടുന്നത്. പിന്നീട് എല്ലാ സ്വാതന്ത്ര്യ ദിനത്തിനും മുന്‍പ് ഈ വീഡിയോ കാണാറുണ്ട്. ദേശിയഗാനം പാടുന്ന കുഞ്ഞിന്റെ നിഷ്‌കളങ്കതയും ഏകാഗ്രതയുമാണ് തന്നെ ആകര്‍ഷിച്ചതെന്ന് ആനന്ദ് ട്വീറ്റില്‍ കുറിച്ചു.

ഒരുപാടാളുകളാണ് ഈ വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്. ഈ മിടുക്കന് നിരവധി ആളുകളാണ് സ്‌നേഹാശംസകളും അറിയിച്ചിരിക്കുന്നത്.


Next Story

Related Stories