TopTop

ഓസ്‌ട്രേലിയയിലെ മൃഗങ്ങള്‍ക്ക് ആകാശത്തു നിന്നും ഭക്ഷണം; വൈറലായി ചിത്രങ്ങള്‍

ഓസ്‌ട്രേലിയയിലെ മൃഗങ്ങള്‍ക്ക് ആകാശത്തു നിന്നും ഭക്ഷണം; വൈറലായി ചിത്രങ്ങള്‍

ഓസ്‌ട്രേലിയയില്‍ കാട്ടുതീ മൂലം ഭക്ഷണം ലഭിക്കാത്ത വന്യമൃഗങ്ങള്‍ക്ക് ആകാശത്തു നിന്നും ഭക്ഷണം വിതറി വന്യജീവി സംരക്ഷകരും ന്യൂ സൗത്ത് വെയ്ല്‍സ് നാഷണല്‍ പാര്‍ക്ക് ജീവനക്കാരും. ഹെലികോപ്റ്ററില്‍ നിന്നാണ് ഇവര്‍ മൃഗങ്ങള്‍ക്കായുള്ള ക്യാരറ്റും, മധുരക്കിഴങ്ങും വിതറിയത്.

ഹെലികോപ്റ്ററില്‍ നിന്നും വന്യജീവികള്‍ക്കായി പച്ചക്കറി വിതറുന്ന ചിത്രം ന്യൂ സൗത്ത് വെയ്ല്‍സ് ഊര്‍ജ്ജ മന്ത്രി മാറ്റ് കെയ്ന്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതു കൂടാതെ വന്യജീവികള്‍ ഭക്ഷണം കഴിക്കുന്ന ചിത്രവും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.

വന്യജീവികള്‍ക്ക് ഭക്ഷണം നല്‍കുന്നതും, വന്യജീവികള്‍ ആ ഭക്ഷണം കഴിക്കുന്നതുമായ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നിരവധിപേര്‍ ഭക്ഷണം നല്‍കിയവരെ അഭിനന്ദിക്കുന്നുമുണ്ട്.

019 സപ്റ്റംബറിലാണ് ഓസ്‌ട്രേലിയയില്‍ കാട്ടുതീ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2020 ജനുവരില്‍ അത് നിയന്ത്രിക്കാനാവാത്ത വിധം പടര്‍ന്നു പിടിക്കുകയായിരുന്നു. 50 കോടിയോളം മൃഗങ്ങളാണ് ഇതിനോടകം കാട്ടുതീയില്‍ പെട്ടത്.


Next Story

Related Stories