TopTop
Begin typing your search above and press return to search.

നിങ്ങളുടെ പിതാവ് ജീവിച്ചിരുന്നെങ്കില്‍ നാണക്കേട്‌ കൊണ്ട് തല കുനിക്കുമായിരുന്നു എന്ന് പറഞ്ഞവരോട് ഇര്‍ഫാന്‍ ഖാന്റെ മകന്‍ പറഞ്ഞത്

നിങ്ങളുടെ പിതാവ് ജീവിച്ചിരുന്നെങ്കില്‍ നാണക്കേട്‌ കൊണ്ട് തല കുനിക്കുമായിരുന്നു എന്ന് പറഞ്ഞവരോട് ഇര്‍ഫാന്‍ ഖാന്റെ മകന്‍ പറഞ്ഞത്

ബോളിവുഡിലെ ശീതസമരങ്ങള്‍ക്കിടെ ലൈംഗിക അപവാദത്തില്‍ കുടുങ്ങിയ സംവിധായകന്‍ അനുരാഗ് കാശ്യപിന് പിന്തുണയറിയിച്ച അന്തരിച്ച നടന്‍ ഇര്‍ഫാന്‍ ഖാനെ്‌റ മകന്‍ ബാബില്‍ ഖാന് നേരെ രൂക്ഷമായ സൈബര്‍ ആക്രമണം. പിതാവിന് നാണക്കേടുണ്ടാക്കുന്നു എന്നായിരുന്നു പ്രധാന വിമര്‍ശനം. എന്നാല്‍ ഇതിനു മറുപടി പറഞ്ഞ ബാബില്‍, താന്‍ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് നല്ല ബോധ്യമുണ്ടെന്നും തന്റെ പിതാവ് ഇക്കാര്യങ്ങളെക്കുറിച്ച് എന്താണ് കരുതുക എന്ന് ഏറ്റവും നല്ല ബോധ്യം തനിക്കാണ് ഉണ്ടാവുകയെന്ന് വ്യക്തമാക്കി.

രണ്ടു ദിവസം മുമ്പാണ് ബോളിവുഡ് നടി പായല്‍ ഘോഷ് അനുരാഗ് കാശ്യപിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. തന്നെ വീട്ടിലേക്ക് വിളിപ്പിച്ചെന്നും ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു എന്നുമായിരുന്നു ആരോപണം. എന്നാല്‍ ഇത് പുര്‍ണമായി നിഷേധിച്ച അനുരാഗ് കാശ്യപ്, നരേന്ദ്ര മോദി സര്‍ക്കാരിനെ്‌റ കടുത്ത വിമര്‍ശകനായ തന്നെ നിശബ്ദനാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം ആരോപണങ്ങളെന്നും മറുപടി പറഞ്ഞിരുന്നു. പായല്‍ ഘോഷിന് പിന്തുണയുമായി അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന നടി കങ്കണ റാണൗട്ടും എത്തിയതോടെ വിവാദം കൂടുതല്‍ ശക്തമായി. ഇതിനിടെ അനുരാഗ് കാശ്യപിന് മുന്‍ ഭാര്യമാരായ കല്‍ക്കി കോച്ച്‌ലിന്‍ ആരതി ബജാജ്, ഒപ്പം നിരവധി ബോളിവുഡ് നടിമാരും രംഗത്തെത്തി.

'ചിന്‍ അപ് അനുരാഗ് സര്‍' എന്ന അടിക്കുറിപ്പോടെ അനുരാഗ് കാശ്യപിന് പിന്തുണ പ്രഖ്യാപിച്ച് ബാബലി ഇട്ട ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇതിനിടയില്‍ വിവാദമായത്. ഇര്‍ഫാന്‍ ഖാന്‍ ജീവിച്ചിരുന്നെങ്കില്‍ നാണക്കേടു കൊണ്ട് തലകുനിക്കുമായിരുന്നു എന്നായിരുന്നു ഇതിലൊരു പോസ്റ്റ്. ഇര്‍ഫാന്‍ ഖാന്റെ ഏറ്റവും മികച്ച സിനിമകളിലൊന്നായ ലഞ്ച് ബോക്‌സിന്റെ നിര്‍മാതാവ് കൂടിയാണ് അനുരാഗ് കാശ്യപ്. തന്റെ പോസ്റ്റുകള്‍ക്ക് വെറുപ്പും വിദ്വേഷവും നിറഞ്ഞ കമന്റുകള്‍ പെരുകിയതോടെ ബാബലി ഖാന്‍ ഇങ്ങനെയെഴുതി: "നിങ്ങളുടെ ഈ വെറുപ്പ് കാണുമ്പോള്‍ എനിക്ക് കുറച്ചൊരു ആശ്വാസം തോന്നുന്നുണ്ട്. കാരണം നിങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ല, ഒരു മനുഷ്യനെ കുറിച്ച് തീര്‍പ്പ് കല്‍പ്പിക്കുകയും വെറുപ്പ് പ്രചരിപ്പിക്കുകയുമല്ലാതെ. എന്നേക്കാള്‍ കൂടുതലായി എന്റെ പിതാവിനെ അറിയാമെന്ന് പറയുകയും എന്നെ ഓര്‍ത്ത് എന്റെ പിതാവിന് നാണക്കേടുണ്ടാകുകയും ചെയ്യുുമായിരുന്നു എന്ന് പറയുന്നവര്‍ വായടയ്ക്കണം. ഞാനും ബാബ (ഇര്‍ഫാന്‍ ഖാന്‍)യും ഏറ്റവുമടുത്ത കൂട്ടുകാരൂം കൂടിയായിരുന്നു. എന്റെ പിതാവ് എന്താണ് ചെയ്യുക എന്ന് പഠിപ്പിക്കാന്‍ വരരുത്. അതുപോലെ അദ്ദേഹം എന്തിലാണ് വിശ്വസിച്ചിരുന്നതെന്നറിയാതെ എടുത്തു ചാടുകയും ചെയ്യരുത്".

അങ്ങേയറ്റം പുരുഷാധിപത്യം നിറഞ്ഞു നില്‍ക്കുന്ന ഒരു മേഖലയില്‍ ലിംഗസമത്വത്തിനു വേണ്ടി വാദിക്കുന്ന ഒരാളെ നിശബ്ദനാക്കാന്‍ മീ ടു പോലെ ശക്തമായ ഒരു മൂവ്‌മെന്റിനെ ദുരുപയോഗം ചെയ്യുന്നത് നാണക്കേടാണെന്നും നടി പായല്‍ ഘോഷിന്റെ ആരോപണങ്ങള്‍ ശരിയാണെങ്കില്‍ താന്‍ പറയുന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയാറാണെന്നും ബാബലി ഖാന്‍ എഴുതിയ പോസ്റ്റിലാണ്, ഇര്‍ഫാന്‍ ഖാന്‍ ജീവിച്ചിരുന്നെങ്കില്‍ മകനെ ഓര്‍ത്ത് നാണം കെട്ടേനെ തുടങ്ങിയ കമന്റുകള്‍ ചിലര്‍ പുറപ്പെടുവിച്ചത്.


Next Story

Related Stories