TopTop

'എല്ലാ ബന്ധങ്ങളും പിറക്കുന്നത് സൗഹൃദത്തില്‍ നിന്നാണ്'; പ്രണയദിനത്തില്‍ ഭാവനയുടെ കുറിപ്പ്

പ്രണയദിനത്തോടനുബന്ധിച്ച് തന്റെ പ്രിയപ്പെട്ടവര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ നിരവധി താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു കഴിഞ്ഞു. അക്കൂട്ടത്തില്‍ ഭാവനയുടെ പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. എല്ലാ ബന്ധങ്ങളും പിറക്കുന്നത് സൗഹൃദത്തില്‍ നിന്നാണെന്നും, ചിലപ്പോഴൊക്കെ സൗഹൃദത്തില്‍ നിന്നും പ്രണയം പിറക്കാമെന്നുമാണ് ഭാവന പറയുന്നത്. നവീനിനൊപ്പമുള്ള ഫോട്ടോയ്ക്കു താഴെയാണ് ഭാവന ഇങ്ങനെ കുറിച്ചത്.

2011 ല്‍ നിന്നെ ഞാന്‍ ആദ്യമായി കാണുമ്പോള്‍ ആ ഒരാള്‍ നീയാണെന്ന് എനിക്കറിയില്ലായിരുന്നു. ഒരു നിര്‍മാതാവും അഭിനേതാവും തമ്മിലുണ്ടായിരുന്ന തീര്‍ത്തും പ്രൊഫണലായ ബന്ധത്തില്‍ നിന്നും പിന്നീട് നമ്മള്‍ സുഹൃത്തുക്കളായി മാറി. മികച്ച ബന്ധങ്ങള്‍ ആരംഭിക്കുന്നത് സൗഹൃദങ്ങളില്‍ നിന്നുമാണ്. നമ്മള്‍ പ്രണയത്തിലായിട്ട് 9 കൊല്ലങ്ങളാകുന്നു. വേര്‍പെട്ട് പോയേക്കാവുന്ന ഒരുപാട് പ്രതിസന്ധികളിലൂടെ നമ്മള്‍ കടന്നു പോയി. എന്നാല്‍ കൂടുതല്‍ കരുത്തരായി നമ്മള്‍ അതില്‍ നിന്നെല്ലാം പുറത്തു വന്നു. നീ നീയായിരിക്കുന്നതിന് നന്ദി. അതിരുകളില്ലാതെ ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. ഭാവന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

2012 ല്‍ റോമിയോ എന്ന ചിത്രത്തിന്റെ ചിത്രീകരണവേളയിലാണ് ഇരുവരും പരിചയപ്പെടുന്നത്. തുര്‍ന്ന് 2018 ലാണ് ഭാവനയും നവീനും വിവാഹിതരായി.


Next Story

Related Stories