Top

'ട്വിറ്ററിൽ' ജാതിവിവേചനം, ട്രെൻ്റിംങായി #CasteistTwitter

സാമൂഹ്യമാധ്യമമായ ട്വിറ്റർ ജാതിവിചേനം നടത്തുന്നതായി ആക്ഷേപം. ട്വിറ്ററിൽ ബ്ലൂ ടിക് നൽകി അക്കൗണ്ട് വേരിഫൈ ചെയ്യുന്നിടത്താണ് ജാതിവിവേചനം കാണിക്കുന്നതായി ആരോപണം ഉയർന്നത്. . ദ പ്രന്റിലെ കൺസൽട്ടിങ് എഡിറ്ററും മുതിർന്ന മാധ്യമ പ്രവർത്തകനുമായ ദിലിപ് മാണ്ഡലാണ് തഴ്ന്ന ജാതിയിൽ പെട്ടവരോടും, ദളിത് പശ്ചാത്തലത്തിൽ നിന്നും വരുന്നവരോട് ട്വിറ്റർ ജാതിവിവേചനം നടത്തുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് മുന്നോട്ട് വന്നിരിക്കുന്നത്.

ഇതിന്റെ ഭാഗമായി #CasteistTwitter, #JaiBhimTwitter, #SackManishMaheswari എന്നീ ഹാഷ്ടാഗുകൾ ഉപയോഗിക്കുകയും അവ ട്രെന്റിങ് ആയിക്കൊണ്ടിരിക്കുകും ചെയ്യുന്നു. നവംബർ രണ്ടിന് ഇന്ത്യയിലെ ട്വിറ്റർ എംഡി മനിഷ് മഹേശ്വരിക്കെതിരെയുള്ള #SackManishMaheswari എന്ന ഹാഷ്ടാഗ് സജീവമായതോടെ ഉപയോക്താക്കളുടെ അക്കൗണ്ടിന് നിയന്ത്രണമുണ്ടാവുമെന്ന് അറിയിച്ചെങ്കിലും അതുണ്ടായില്ല.

അക്കൌണ്ടുകൾ വെരിഫൈ ചെയ്യുന്നതിലും ട്വിറ്റർ വിവേചനം കാട്ടുന്നതായാണ് ആരോപണം.

സോഷ്യൽ മീഡിയവഴി വിദ്വേഷങ്ങൾ പങ്കവയ്ക്കുന്നവർക്കെതിരെ ട്വിറ്റർ നടപടിയെടുക്കാറുണ്ട്. എന്നാല്‍ അത് പാർശ്വവല്‍കൃത ജനവിഭാഗമായ മസ്ലീം, ദളിതർ, ആദിവാസികൾ എന്നി വിഭാഗത്തിൽപ്പെടുന്നവർക്കെതിരെ മാത്രമാണെന്നുമുള്ള ആരോപണമാണ് ഹാഷ് ടാഗുകൾ ഉപയോഗിച്ച് ട്രെൻ്റിംങ് ആകുന്നത്. വിദ്വേഷ പരാമർശങ്ങൾ നടത്തിയ മറ്റ് പല അക്കൗണ്ടുകളും വേരിഫൈഡും ബ്ലു ടിക് ഉള്ളവയുമാണ്. അവര്‍ക്കെതിരെ നടപടിയെടുക്കാത്ത ട്വിറ്റർ എന്തുകൊണ്ട് പാർശ്വവൽക്കരക്കപ്പെട്ട കുറച്ചുപേർക്കതിരെ മാത്രം നടപടിയെടുക്കുകയും, അക്കൗണ്ട വെരിഫെെ ചെയ്യതിരിക്കുകയും ചെയ്യുന്നുവെന്നാണ്. ആരോപണങ്ങളെക്കുറിച്ച് ട്വിറ്റർ ഇതുവരെ പ്രതികരിച്ചിട്ടില്ല


Next Story

Related Stories