TopTop
Begin typing your search above and press return to search.

'നിങ്ങളിതു കാണുക'!; ഒരു പൂച്ചയുടെ കിടിലന്‍ ഗോള്‍ കീപ്പിങ്

സോഷ്യല്‍ മീഡിയയില്‍ മൃഗങ്ങളുടെ വീഡിയോയ്ക്ക് കാഴ്ചക്കാര്‍ ഏറെയാണ്. അതിനു കാരണം അത്രയും കൗതുകമേറിയ കാഴ്ചകള്‍ അവ നമുക്കു സമ്മാനിക്കുന്നത് കൊണ്ടു തന്നെയാണ്. അത്തരത്തില്‍ പൂച്ചയുടെ രസകരമായ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

അസാമാന്യമായ രീതിയിലാണ് വീഡിയോയില്‍ പൂച്ച ഗോള്‍ കീപ്പറുടെ ദൗത്യം നിര്‍വഹിക്കുന്നത്. യൂട്യൂബറായ ക്രിസ് ഡിക്‌സോണ്‍ ആണ് പൂച്ചയുടെ വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്.

ഓരോ തവണയും ക്രിസ് ഗോള്‍ അടിക്കാന്‍ ശ്രമിക്കുമ്പോള്‍ പൂച്ച അത് തടയുന്നത് വീഡിയോയില്‍ കാണാം. പ്രശസ്ത ജര്‍മ്മന്‍ ഗോള്‍കീപ്പര്‍ മാനുവല്‍ ന്യൂയറിന്റെ ഓര്‍മയ്ക്കായി തന്റെ പൂച്ചയ്ക്ക് മ്യോനുവല്‍ എന്നാണ് പേരിട്ടിരിക്കുന്നത് എന്ന് ക്രിസ് പറയുന്നു.



Next Story

Related Stories