Top

മിഠായി വാങ്ങുന്ന പണം സൂക്ഷിച്ച് പന്തുവാങ്ങാം; യോഗം ചേര്‍ന്ന് തിരുമാനമെടുത്ത് കുട്ടിക്കൂട്ടം-വീഡിയോ

മിഠായി വാങ്ങുന്ന പണം സൂക്ഷിച്ച് പന്തുവാങ്ങാം; യോഗം ചേര്‍ന്ന് തിരുമാനമെടുത്ത് കുട്ടിക്കൂട്ടം-വീഡിയോ

കളിപ്പന്ത് വാങ്ങാന്‍ യോഗം ചേര്‍ന്ന ഈ കുട്ടിക്കൂട്ടമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരങ്ങള്‍. സാമൂഹിക പ്രവര്‍ത്തകനായ സുശാന്ത് നിലമ്പൂരാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ആണ്‍കുട്ടികളും പെണ്‍കുട്ടികളുമൊക്കെ ഒരുമിച്ചു ചേര്‍ന്ന് പന്തു വാങ്ങാനുള്ള പണം എങ്ങനെ ഉണ്ടാക്കുമെന്ന ചര്‍ച്ച നടത്തുന്നതാണ് വീഡിയോ. കമ്പ് കുത്തിവെച്ച് മൈക്കുണ്ടാക്കിയും. കസേരയിട്ട് വേദിയൊരുക്കിയും ഇവര്‍ യോഗം ചേരുന്നു. എല്ലാവര്‍ക്കും അവരവരുടേതായ അഭിപ്രായങ്ങളുണ്ട്. വിയോജിപ്പുകളുമുണ്ട്. മിഠായി വാങ്ങാനുള്ള പണം സുക്ഷിച്ചുവെച്ച് പന്തുവാങ്ങാമെന്ന തീരുമാനത്തിലെത്തി ഒടുക്കം ഈ കുട്ടിക്കൂട്ടം. തങ്ങളുടെ കൂട്ടത്തതിലെ മിടുക്കനായ കളിക്കാരനേയും ഇവര്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. പ്ലാസ്റ്റിക് കവറുകൊണ്ട് പൊന്നാടയിണിയിച്ചുള്ള ആദരവ് അഭിമാനത്തോടെയാണ് ഈ കളിക്കാരന്‍ സ്വീകരിക്കുന്നത്.


Next Story

Related Stories