TopTop
Begin typing your search above and press return to search.

'ടിക് ടോക് എന്ന വന്മരം വീണു, ഇനി എന്ത്'; കാണാം ചില ട്രോളുകള്‍

ലോകത്തു നടക്കുന്ന എല്ലാകാര്യങ്ങളും രസകരമായി അവതരിപ്പിക്കുന്നവരാണ് ട്രോളന്മാര്‍. ഇപ്പോള്‍ ഇന്ത്യയില്‍ ചൈനീസ് ആപ്പികള്‍ നിരോധിച്ച വിഷയത്തിലും രസകരമായ ട്രോളുകള്‍ ഇറങ്ങുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇത്തരം ട്രോളുകള്‍ വൈറലാണ്.

ടിക് ടോകിനാണ് ഏറ്റവും കൂടുതല്‍ ട്രോളുകള്‍ ഏറ്റു വാങ്ങേണ്ടി വരുന്നത്. ടിക് ടോകിന് പകരം ഇന്ത്യയില്‍ ബാബാ റാം ദേവിന്റെ ആയുര്‍വേദ ടിക് ടോക് വരുമോ, അതോ അംബാനിയുടെ ജിക് ജോക് വരുമോ എന്നുള്ള കണ്‍ഫ്യൂഷനിലാണ് ട്രോളന്മാര്‍.

ഫയല്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ മിക്കവരും ഉപയോഗിച്ചിരുന്ന ആപ്പുകള്‍ സെന്റെറും, ഷെയറിറ്റും ആയിരുന്നു. അവയും നിരോധിച്ച ആപ്പുകളുടെ പട്ടികയില്‍ ഉണ്ട്. അതുകൊണ്ട് തന്നെ ബ്ലൂട്ടൂത്ത് വഴി എത്ര എംബി വരെ ഷെയര്‍ ചെയ്യാം എന്നുള്ളതാണ് മറ്റു ചില ട്രോളുകള്‍ ചിന്തിപ്പിക്കുന്നത്. ടെലഗ്രാം ചൈനീസ് ആപ്പാണോ എന്നു തിരയുന്നവരെയും ട്രോളുകളില്‍ കാണാം.

ട്രോള്‍ റിപ്പബ്ലിക്ക്, ട്രോള്‍ മലയാളം, ട്രോള്‍ മച്ചാന്‍സ്, സിനിമ മിക്‌സര്‍, ട്രോള്‍ മോളിവുഡ് എന്നീ ട്രോള്‍ പേജുകളിലെ ചില ട്രോളുകള്‍ കാണാം.


























Next Story

Related Stories