TopTop
Begin typing your search above and press return to search.

മൈ ഡിയര്‍ ലാലേട്ടന്‍ - മോഹന്‍ലാലിന് 60ാം പിറന്നാള്‍ ആശംസകളുമായി ചിരഞ്ജീവി, ചന്ദ്രലേഖ മറക്കാനാവില്ലെന്ന് അനില്‍ കപൂര്‍

മൈ ഡിയര്‍ ലാലേട്ടന്‍ - മോഹന്‍ലാലിന് 60ാം പിറന്നാള്‍ ആശംസകളുമായി ചിരഞ്ജീവി, ചന്ദ്രലേഖ മറക്കാനാവില്ലെന്ന് അനില്‍ കപൂര്‍

വേഴ്‌സിറ്റൈല്‍ ആക്ടിംഗ് ലെജന്റ് ആന്‍ഡ് സൂപ്പര്‍സ്റ്റാര്‍, 'Happy 60th birthday my dear Lalettan, Mohanlal. താങ്കളുടെ കൂടെ സമയവും സിനിമ ഇന്‍ഡസ്ട്രിയില്‍ ഒരിടവും പങ്കുവയ്ക്കാന്‍ കഴിഞ്ഞതില്‍ അഭിമാനം തോന്നുന്നു - ഇന്‍സ്റ്റാഗ്രാമില്‍ ചിരഞ്ജീവി കുറിച്ചു. മോഹന്‍ലാലിനൊപ്പമുള്ള ഫോട്ടോയുമായാണ് ചിരഞ്ജീവി ഇക്കാര്യം പോസ്റ്റ് ചെയ്തത്. തുടര്‍ന്നും അഭിനേതാക്കളെ പ്രചോദിപ്പിക്കാനും സ്വയം വളരാന്‍ പ്രേരിപ്പിക്കാനും പ്രേക്ഷകരെ ആനന്ദിപ്പിക്കാനും വളരെയേറെ വര്‍ഷങ്ങള്‍ താങ്കള്‍ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു - ചിരഞ്ജീവി കുറിച്ചു.



പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചന്ദ്രലേഖയില്‍ കൂടെ അഭിനയിച്ച അനുഭവമാണ് അനില്‍ കപൂറിന് പറയാനുണ്ടായിരുന്നത്. ചന്ദ്രലേഖയില്‍ മോഹന്‍ലാലിനും ശ്രീനിവാസനും ഒപ്പം അഭിനയിച്ച രംഗമാണ് അനില്‍ കപൂര്‍ ട്വീറ്റ് ചെയ്തത്. 'Happy 60th Birthday, Mohanlal. It was a memorable experience working with you in Chandralekha! Wishing you all the health and happiness!' - 60ാം പിറന്നാള്‍ ആശംസകള്‍ മോഹന്‍ലാല്‍, ചന്ദ്രലേഖയില്‍ താങ്കള്‍ക്കൊപ്പം അഭിനയിച്ചത് എന്നും ഓര്‍ക്കുന്ന അനുഭവമാണ്. താങ്കള്‍ക്ക് ആയുരാരോഗ്യ സൗഖ്യങ്ങള്‍ നേരുന്നു - അനില്‍ കപൂര്‍ കുറിച്ചു.




Next Story

Related Stories