TopTop
Begin typing your search above and press return to search.

മോദിയുടെ പിറന്നാള്‍ 'ദേശീയ തൊഴിലില്ലായ്മ ദിന'മായി ആചരിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ - ട്വിറ്റര്‍ ഹാഷ് ടാഗില്‍ 25 ലക്ഷത്തിലധികം പോസ്റ്റുകള്‍

മോദിയുടെ പിറന്നാള്‍ ദേശീയ തൊഴിലില്ലായ്മ ദിനമായി ആചരിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ - ട്വിറ്റര്‍ ഹാഷ് ടാഗില്‍ 25 ലക്ഷത്തിലധികം പോസ്റ്റുകള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം ദേശീയ തൊഴിലില്ലായ്മ ദിനമായി ആചരിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. നാഷണല്‍ അൺഎംപ്ലോയ്‌മെന്റ് ഡേ എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ വൈറലായി. 25 ലക്ഷത്തിലധികം ട്വീറ്റുകളാണ് ഈ ഹാഷ് ടാഗില്‍ വന്നിരിക്കുന്നത്. നാഷണൽ അൺഎംപ്ലോയ്മെന്റ് ഡേ എന്ന പേരിലും ഹിന്ദിയിൽ രാഷ്ട്രീയ ബെറോസ്ഗാരി ദിവസ് എന്ന പേരിലും ഹാഷ് ടാഗ് വൈറലായി. ഹിന്ദി ഹാഷ് ടാഗിൽ 13 ലക്ഷത്തിലേറെ ട്വീറ്റുകൾ വന്നിട്ടുണ്ട്.

പ്രധാനമന്ത്രിക്ക്, പിറന്നാൾ ആശംസകളുമായുള്ള രാഹുൽ ഗാന്ധിയുടെ ട്വീറ്റിന് താഴെയും കോൺഗ്രസ് പ്രവർത്തകർ നാഷണൽ അൺഎംപ്ലോയ്മെന്റ് ഡേ ഹാഷ് ടാഗുമായി എത്തിയിട്ടുണ്ട്. നിങ്ങൾ വാഗ്ദാനം ചെയ്ത രണ്ട് കോടി തൊഴിലെവിടെ? മോദി സർക്കാർ ഉത്തരം പറയൂ. നിങ്ങളീ രാജ്യത്തെ യുവാക്കളെ തൊഴിൽ വാഗ്ദാനം ചെയ്ത് വഞ്ചിച്ചിരിക്കുന്നു. ആദ്യം നിങ്ങൾ ജോലി സംബന്ധിച്ച് ആളുകൾക്ക് വിശ്വാസമുണ്ടാക്കി. പിന്നെ ആ വിശ്വാസത്തെ കൊന്നു - ഇങ്ങനെ പോകുന്നു, മോദിയെ വിമർശിച്ചുകൊണ്ടുള്ള ട്വീറ്റുകൾ. ആൾട്ട് ന്യൂസ് സ്ഥാപക എഡിറ്റർ പ്രതീക് സിൻഹ അടക്കമുള്ളവർ ട്വീറ്റി ചെയ്തിട്ടുണ്ട്. മോദിയെ പരിഹസിക്കുന്ന ട്രോളുകളും കാർട്ടൂണുകളും വന്നിട്ടുണ്ട്.







Next Story

Related Stories