TopTop
Begin typing your search above and press return to search.

'വിശപ്പ്, റോഡരികിൽ ചത്ത നായയെ തിന്നാന്‍ ശ്രമിക്കുന്ന വ്യക്തി', ഉള്ളുലയ്ക്കുന്ന വീഡിയോ

ലോക്ക്ഡൗണ്‍ മൂലം അടച്ചിട്ട രാജ്യത്ത് ദാരിദ്ര്യം കനക്കുകയാണ്. ഇതിന് തെളിവാകുകയാണ് രാജസ്ഥാനിൽ നിന്നും പുറത്ത് വന്ന ദൃശ്യങ്ങൾ. വിശപ്പ് സഹിക്കാന്‍ വയ്യാതെ ചത്ത നായയെ തിന്നാൻ ശ്രമിക്കുന്ന വ്യക്തിയാണ് ദൃശ്യത്തലുള്ളത്. രാജസ്ഥാനിലെ ജയ്പൂരിലെ ഹൈവേയില്‍ നിന്നുള്ള വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച് കഴിഞ്ഞു.

ജയ്പൂര്‍-ദില്ലി ഹൈവേയില്‍ നിന്നാണെന്ന് ടൈംസ് നൗ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളും വാർത്ത റിപ്പോര്‍ട്ട് ചെയ്ത് ചൂണ്ടിക്കാട്ടുന്നു. നായയെ ഭക്ഷണമാക്കാൻ ശ്രമിക്കുന്ന വ്യക്തിയെ സഹായിക്കാന്‍ കാറിലെത്തിയ ഒരാള്‍ ശ്രമിക്കുന്ന മറ്റൊരു വീഡിയോ ഉൾപ്പെടെയാണ് പുറത്ത് വന്നത്. കാറിലെത്തിയവര്‍ ഇയാള്‍ക്ക് ഭക്ഷണവും വെള്ളവും സംഘടിപ്പിച്ച് നൽകുന്നുണ്ട്.

ഞാന്‍ ദില്ലിയിലേക്ക് പോകുകയാണ്. ഈ വേളയിലാണ് ഒരാള്‍ ചത്ത നായയെ തിന്നുന്നത് കണ്ടത്. ഉടന്‍ കാര്‍ നിര്‍ത്തി. കൈയ്യിലുള്ള ഭക്ഷണം നല്‍കിയെന്നും കാറിലുള്ള വ്യക്തി വീഡിയോയിൽ പറയുന്നതും കേള്‍ക്കാം. എന്നാൽ സംഭവം നടന്ന സ്ഥലം കൃത്യമായി എവിടെയും പറയുന്നില്ല.

രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം നാടുകളിലേക്ക് മടങ്ങാൻ ശ്രമം നടത്തിവരികയാണ്. ഇതില്‍ പലരും മതിയായ ഭക്ഷണമോ വെള്ളമോ ഇല്ലാതെ കഷ്ടപ്പെടുകയാണ്. നൂറ് കണക്കിന് കിലോ മീറ്ററുകളാണ് ഇവർ നടന്നുൾപ്പെടെ മറികടക്കാൻ ശ്രമിക്കുന്നത്. രാത്രിയും പകലുമായി നടന്ന് നാടണയാന്‍ ശ്രമിക്കുന്ന തൊഴിലാളികളുടെ ചിത്രങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ രാജസ്ഥാന്‍, മധ്യപ്രദേശ്, ഡൽഹി ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് പുറത്തുവന്നിരുന്നു.




Next Story

Related Stories