TopTop
Begin typing your search above and press return to search.

VIDEO|ഇത്തവണയും മാറ്റമില്ല; തകര്‍പ്പന്‍ ക്യാച്ചുമായി ഫാഫ് ഡു പ്ലെസിസ്; കൈയ്യടിച്ച് ആരാധകര്‍

VIDEO|ഇത്തവണയും മാറ്റമില്ല; തകര്‍പ്പന്‍ ക്യാച്ചുമായി ഫാഫ് ഡു പ്ലെസിസ്; കൈയ്യടിച്ച് ആരാധകര്‍

ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഏഴ് വിക്കറ്റിന്റെ ജയമാണ് സ്വന്തമാക്കിയത്. മത്സരത്തില്‍ ഫീല്‍ഡിംഗിലും ചെന്നൈ താരങ്ങള്‍ മികച്ച് നിന്നതും വിജയത്തില്‍ നിര്‍ണായകമായി.മത്സരത്തില്‍ 56 റണ്‍സുമായി ചെന്നൈക്കായി മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ച ഫാഫ് ഡു പ്ലെസിസ് ഫീല്‍ഡിലും തിളങ്ങി.

ഹൈദരബാദ് താരം മനീഷ് പാണ്ഡെയെ മികച്ച ക്യാച്ചിലൂടെയാണ് ഡു പ്ലെസിസ് പുറത്താക്കിയത്. സണ്‍റൈസേഴ്‌സ് ഇന്നിംഗ്‌സിലെ 18മത്തെ ഓവറിലാണ് ബൗണ്ടറിക്കരികെ ഒരു തകര്‍പ്പന്‍ ക്യാച്ചിലൂടെ താരം പാണ്ഡെയെ പുറത്താക്കിയത്. ലുങ്കി എന്‍ഗിഡിക്കാണ് വിക്കറ്റ് നേട്ടം. മത്സരത്തില്‍ 61 റണ്‍സാണ് നേടിയാണ് പാണ്ഡെ പുറത്തായത്. അഞ്ച് ഫോറും ഒരു സിക്‌സുമാണ് താരത്തിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നത്.

ദില്ലി, അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ഏഴ് വിക്കറ്റിന്റെ ജയമാണ് ചെന്നൈ സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടി. മനീഷ് പാണ്ഡെ (61), ഡേവിഡ് വാര്‍ണര്‍ (57) എന്നിവരുടെ ഇന്നിങ്സാണ് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ലുങ്കി എന്‍ഗിഡി ചെന്നൈയ്ക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങില്‍ ചെന്നൈ 18.2 ഓവറില്‍ ലക്ഷ്യം മറികടന്നു. റിതുരാജ് ഗെയ്കവാദ് (75), ഫാഫ് ഡു പ്ലെസിസ് (56) എന്നിവരാണ് ചെന്നൈയെ വിജയത്തിലേക്ക് നയിച്ചത്. റാഷിദ് ഖാനാണ് മൂന്ന് വിക്കറ്റും വീഴ്ത്തിയത്. ജയത്തോടെ ചെന്നൈ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.



Next Story

Related Stories