TopTop
Begin typing your search above and press return to search.

'അച്ഛനെപ്പോലെയാവണ്ട'; കോഹ്‌ലിയുടെ കട്ടഫാനായി വാര്‍ണറുടെ മകള്‍-വീഡിയോ

അച്ഛനെപ്പോലെയാവണ്ട; കോഹ്‌ലിയുടെ കട്ടഫാനായി വാര്‍ണറുടെ മകള്‍-വീഡിയോ

ലോകത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരില്‍ രണ്ടുപേരാണ് വിരാട് കോഹ്‌ലിയും, ഡേവിഡ് വാര്‍ണറും. വിവാദത്തില്‍പെട്ട് ഒരു വര്‍ഷമായി കളിയില്‍നിന്ന് മാറിനില്‍ക്കുകയായിരുന്നു ഡേവിഡ് വാര്‍ണര്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിരാട് കോഹ്‌ലിയോളം മികച്ചൊരു ബാറ്റ്മാന്‍ ഇല്ലെന്ന അഭിപ്രായക്കാരാണ് പല ക്രിക്കറ്റ് പ്രേമികളും. ഡേവിഡ് വാര്‍ണറുടെ മകള്‍ ഐവി മേയും ഇതേ അഭിപ്രായക്കാരിയാണ്.

ഡേവിഡ് വാര്‍ണറുടെ ഭാര്യ കാന്‍ഡിസ് വാര്‍ണര്‍ പങ്കുവെച്ച വീഡിയോയിലാണ് ഐവി മേയുടെ അഭിപ്രായം അവള്‍ അറിയിച്ചിരിക്കുന്നത്, അതും രസകരമായ രീതിയില്‍. പിതാവ് എറിഞ്ഞു നല്‍കുന്ന ബോള്‍ തിരികെ ബാറ്റുകൊണ്ടാടിക്കുന്നതാണ് വീഡിയോ. വീഡിയോയില്‍ ഞാന്‍ വിരാട് കോഹ്‌ലിയാണെന്ന് അവള്‍ പറയുന്നത് കേള്‍ക്കാം. വീഡിയോയ്‌ക്കൊപ്പം കാന്‍ഡിസ് വാര്‍ണര്‍ തന്റെ മകള്‍ കോഹ്‌ലിയാകാന്‍ ആഗ്രഹിക്കുന്നുവെന്നും എഴുതിയിട്ടുണ്ട്.


Next Story

Related Stories