TopTop
Begin typing your search above and press return to search.

വീണുകിടക്കുന്ന സ്ത്രീക്ക് സിപിആര്‍ നല്‍കി വളര്‍ത്തുനായ-വീഡിയോ

വീണുകിടക്കുന്ന സ്ത്രീക്ക് സിപിആര്‍ നല്‍കി വളര്‍ത്തുനായ-വീഡിയോ

ഒപ്പമുള്ള മനുഷ്യരെക്കാള്‍ കൂടുതല്‍ സ്‌നേഹംപ്രകടിപ്പിക്കുന്നത് പലപ്പോഴും വളര്‍ത്തുമൃഗങ്ങളായിരിക്കും. കൂടെയുള്ളവരെ രക്ഷിക്കാന്‍ മൃഗങ്ങള്‍ എന്തും ചെയ്യാന്‍ തയ്യാറാവുന്ന കാഴ്ച്ചകള്‍ നമ്മള്‍ ഒരുപാട് കണ്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ നിലത്ത് വീണുകിടക്കുന്ന ഒരാളെ രക്ഷിക്കാന്‍ വളര്‍ത്തുനായ സിപിആര്‍ നല്‍കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.

ഹാന്‍ഡ്‌സ് ഒണ്‍ലി സിപിആര്‍ എന്ന പേജാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിലത്ത് വീണകിടക്കുന്ന ആളുടെ നെഞ്ചില്‍ തുടര്‍ച്ചയായി ചവിട്ടുന്ന നായയെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുക. നായയ്ക്ക് സിപിആര്‍ നല്‍കാന്‍ കഴിയുമോ എന്നത് സംശയമാണെങ്കിലും അത്തരത്തില്‍ പരിശീലനം നല്‍കുന്ന വീഡിയോയാണിതെന്നും പോസ്റ്റില്‍ പറയുന്നു.


Next Story

Related Stories