TopTop
Begin typing your search above and press return to search.

ഇതെല്ലാം പ്രിയപ്പെട്ട മനുഷ്യര്‍ക്കുള്ളത്; ലോക് ഡൗണ്‍ കാലത്ത് ഡോള്‍ഫിനുകളെത്തുന്നത് സമ്മാനങ്ങളുമായി-ചിത്രങ്ങള്‍

ഇതെല്ലാം പ്രിയപ്പെട്ട മനുഷ്യര്‍ക്കുള്ളത്; ലോക് ഡൗണ്‍ കാലത്ത് ഡോള്‍ഫിനുകളെത്തുന്നത് സമ്മാനങ്ങളുമായി-ചിത്രങ്ങള്‍

സന്ദര്‍ശകര്‍ കുറഞ്ഞ സാഹചര്യത്തില്‍ മനുഷ്യരുമായി ചങ്ങാത്തം കൂടാന്‍ ഓസ്ട്രേലിയയിലെ ഒരു കൂട്ടം ഡോള്‍ഫിനുകള്‍ കടലില്‍ നിന്നെത്തുന്നത് കൗതുകകരമായ സമ്മാനങ്ങളുമായി. ക്വീന്‍സ് ലാന്‍ഡിലെ ടിന്‍ കാന്‍ ബേയിലെ വോളണ്ടിയര്‍മാരാണ് ഡോള്‍ഫിനുകള്‍ കരയിലെത്തിക്കുന്ന സമ്മാനങ്ങള്‍ ശ്രദ്ധിച്ചത്. കടല്‍ത്തീരത്തേക്ക് സന്ദര്‍ശകര്‍ എത്താതായതോടെയാണ് കടലിലെ വസ്തുക്കളുമായി ഡോള്‍ഫിനുകള്‍ വരാനാരംഭിച്ചത്.

പവിഴപ്പുറ്റുകളും കക്കകളും തുടങ്ങി കടലിനടിയിലെ നിരവധി വസ്തുക്കള്‍ സമ്മാനങ്ങളായി ഇവ കരയിലെത്തിച്ചു കഴിഞ്ഞു. കൊറോണ വ്യാപനത്തെ തുടര്‍ന്ന് കടല്‍തീരത്തെത്തുന്ന സന്ദര്‍ശകരുടെ എണ്ണം കുറഞ്ഞതിനാലും മനുഷ്യരുമായുള്ള സഹവാസം നിലനിര്‍ത്തുന്നതിനുമായാണ് ഇവ സമ്മാനങ്ങളെത്തിക്കുന്നത് എന്നാണ് കരുതുന്നത്. കൊക്കില്‍ കോര്‍ത്തു കൊണ്ടുവരുന്ന സമ്മാനം വളരെ ശ്രദ്ധയോടെ ഏല്‍പിക്കാറാണ് പതിവെന്ന് ബീച്ച് വോളണ്ടിയറായ ലിന്‍ മക്ഫേഴ്സണ്‍ പറയുന്നു.

കടലിന്റെ അടിത്തട്ടില്‍നിന്ന് കുപ്പികള്‍, പവിഴപ്പുറ്റുകള്‍, കക്ക, ചിപ്പി, മരക്കഷണങ്ങള്‍ എന്നിവയൊക്കെ ഡോള്‍ഫിനുകള്‍ എത്തിക്കാറുണ്ട്. ബീച്ചിലെ ബര്‍ണാക്കിള്‍സ് കഫേ ആന്‍ഡ് ഡോള്‍ഫിന്‍ ഫീഡിങ് ഫെയ്സ് ബുക്ക് പേജിലൂടെ ഡോള്‍ഫിനുകള്‍ സമ്മാനങ്ങളുമായെത്തുന്നതിന്റെയും ലഭിച്ച സമ്മാനങ്ങളുടേയും ഫോട്ടോ പങ്കു വെച്ചത്.


Next Story

Related Stories