TopTop
Begin typing your search above and press return to search.

ഇങ്ങനെയും കണക്ക് പഠിപ്പിക്കാം; വൈറലായി അധ്യാപികയുടെ വീഡിയോ

ഇങ്ങനെയും കണക്ക് പഠിപ്പിക്കാം; വൈറലായി അധ്യാപികയുടെ വീഡിയോ

ആലപ്പുഴ ജില്ലയിലെ മുഹമ്മയില്‍ അധ്യാപിക കുട്ടികളെ കണക്ക് പഠിപ്പിക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. ധനകാര്യ മന്ത്രി ഡോ ടി. എം തോമസ് ഐസക്ക് വീഡിയോ തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്യുന്നത്.

മുഹമ്മ സിഎംഎസ് എല്‍ പി സ്‌കൂളിലെ പ്രധാനാധ്യാപിക ജെസിടീച്ചറാണ് കുട്ടികളെ കണക്കു പഠിപ്പിക്കുന്നത്. വിദ്യാരംഭ ദിനത്തില്‍ ഇത് നല്ലൊരു കാഴ്ചയാണെന്നും, കുഞ്ഞുങ്ങളെ എങ്ങനെ കണക്കു പഠിപ്പിക്കണം എന്നതിന് നല്ലൊരു മാതൃകയാണ് ഇതെന്നും തോമസ് ഐസക്ക് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്

വിദ്യാരംഭ ദിനത്തില്‍ നല്ലൊരു കാഴ്ച. മുഹമ്മ സിഎംഎസ് എല്‍ പി സ്‌കൂളിലെ ജെസി ടീച്ചര്‍ പഠിപ്പിക്കുന്നു. കുഞ്ഞുങ്ങളെ എങ്ങിനെ കണക്ക് പഠിപ്പിക്കണം എന്നതിന് നല്ലൊരു മാതൃക. ഈ സ്‌കൂളിലെ പ്രധാനാധ്യാപികയും അധ്യാപക അവാര്‍ഡ് ജേത്രിയുമായ ജോളി തോമസിനെ കുറിച്ച് ഫേസ്ബുക്കില്‍ പലവട്ടം എഴുതിയിട്ടുണ്ട്. ഇവര്‍ സഹോദരിമാരാണ്. ജെസിടീച്ചറിനെ പോലുള്ളവര്‍ ഒരുമിച്ചാല്‍ ഏതു സ്‌കൂളാണ് ഒന്നാം തരത്തിലേക്ക് മാറാത്തത്. ജില്ലാതലത്തില്‍ അധ്യാപക പരിശീലക കൂടിയാണ് ജെസിടീച്ചര്‍.

വിദ്യാരംഭം കുറിക്കുന്ന എല്ലാ കുഞ്ഞുങ്ങള്‍ക്കും ആശംസകള്‍



Next Story

Related Stories