TopTop
Begin typing your search above and press return to search.

'എന്റെ വഴി തടയാന്‍ നിനക്കെങ്ങനെ ധൈര്യം വന്നു'; മദ്യലഹരിയില്‍ പാമ്പിനെ കടിച്ചു മുറിച്ച് കഷ്ണങ്ങളാക്കി യുവാവ്

ലോക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ നിന്നും മദ്യവില്‍പ്പന ഒഴിവാക്കിയതോടെ മിക്ക സംസ്ഥാനങ്ങളിലും തിങ്കളാഴ്ച്ച മുതല്‍ മദ്യ വില്‍പ്പന ശാലകള്‍ തുറന്നിരുന്നു. ദീര്‍ഘനാളിനുശേഷം മദ്യം കിട്ടാന്‍ തുടങ്ങിയതോടെ ജനങ്ങള്‍ പലതരം പ്രശ്‌നങ്ങളും സൃഷ്ടിക്കാന്‍ തുടങ്ങി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇത്തരം വാര്‍ത്തകള്‍ നിരവധി വരുന്നുണ്ട്. ആ കൂട്ടത്തില്‍ ഞെട്ടിക്കുന്നൊരു വാര്‍ത്തയാണ് കര്‍ണാടകയില്‍ നിന്നും ചൊവ്വാഴ്ച്ച ഉണ്ടായിരിക്കുന്നത്.

മദ്യ വില്‍പ്പന പുനരാരംഭിച്ച സംസ്ഥാനങ്ങളിലൊന്നാണ് കര്‍ണാടക. സംസ്ഥാനത്തിന്റെ വിവധ ഭാഗങ്ങളിലെ മദ്യവില്‍പ്പന ശാലകള്‍ക്കു മുന്നില്‍ ഉണ്ടായ നീണ്ട നിര മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും വൈറല്‍ വാര്‍ത്തകളുമായിരുന്നു. എന്നാല്‍ കോലാര്‍ സ്വദേശി കുമാര്‍ മദ്യലഹരിയില്‍ ഒരു പാമ്പിനെ കടിച്ചു മുറിച്ചത് ഇതുവരെ കേട്ട വാര്‍ത്തകളില്‍ നിന്നെല്ലാം ഭീകരമായ ഒന്നാണ്.

കോലാര്‍ ജില്ലിയിലെ മുലബഗിലു താലൂക്കിലുള്ള മുസ്തുരു ഗ്രാമത്തിലാണ് കുമാറിന്റെ വീട്. മദ്യലഹരിയില്‍ വീട്ടിലേക്ക് ബൈക്കില്‍ വരികയായിരുന്നു കുമാര്‍. തന്റെ ഗ്രാമത്തിലേക്കുള്ള വഴിയിലൂടെ സഞ്ചരിക്കുമ്പോഴാണ് ഒരു പാമ്പ് മുന്നിലൂടെ ഇഴഞ്ഞു പോകുന്നത് കാണുന്നത്. 'എന്റെ വഴി തടയാന്‍ നിനക്കെങ്ങനെ ധൈര്യം വന്നു' എന്ന് കുമാര്‍ ബൈക്കിലിരുന്ന് പാമ്പിനോടായി അലറി. കുമാറിന്റെ ശബ്ദം കേട്ട് ആളുകള്‍ ഓടിക്കൂടി. ആരൊക്കെയോ തമ്മില്‍ വഴക്കുണ്ടാക്കുകയാണെന്നായിരുന്നു ഗ്രാമവാസികളുടെ ധാരണ. പക്ഷേ, അവര്‍ കണ്ടത് ബൈക്കിലിരുന്നു ഒരു പാമ്പിനെ കടിച്ചു പറിക്കുന്ന കുമാറിനെയാണ്. പാമ്പ് കുമാറിന്റെ കഴുത്തില്‍ ചുറ്റിയിട്ട നിലയിലായിരുന്നു. ആളുകള്‍ എത്തുമ്പോഴേക്കും കുമാര്‍ പാമ്പിനെ കഷ്ണങ്ങളാക്കിയിരുന്നു. ഓടിക്കൂടിയവരില്‍ ചിലര്‍ കുമാറിന്റെ പ്രവര്‍ത്തി മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഈ ദൃശ്യങ്ങളും വീഡിയോയും വൈകാതെ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. എന്നാല്‍ അസ്വസ്ഥതപ്പെടുത്തുന്ന ദൃശ്യങ്ങളായതിനാല്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ വീഡിയോ ഒഴിവാക്കുകയാണ് ചെയ്തത്. പാമ്പിനെ കടിച്ചു മുറിക്കുന്ന സമയത്ത് കുമാറിനെ തടയാന്‍ ആരും ശ്രമിച്ചില്ലെങ്കിലും അതിനുശേഷം നാട്ടുകാര്‍ കുമാറിനെ ശാസിക്കുകയും താക്കീത് നല്‍കുകയും ചെയ്തതായി കന്നഡ മാധ്യമങ്ങള്‍ പറയുന്നുണ്ട്.

ഇതുപോലുള്ള പല സംഭവങ്ങളും മദ്യവില്‍പ്പന ശാലകള്‍ തുറന്നതിനു പിന്നാലെ കര്‍ണാടകയില്‍ നിന്നും വരുന്നുണ്ട്.ബെഗളൂരുവിലെ സുങ്കത്കട്ടെ ഏരിയയില്‍ ഒരാള്‍ മദ്യലഹരിയില്‍ ഡ്രൈനേജില്‍ തലയിടിച്ച് വീണ് മരിച്ചിരുന്നു. മറ്റൊരു സംഭവം ഒരുമിച്ച് സുഹൃത്തുക്കള്‍ ഒരുമിച്ച് മദ്യപിക്കുകയും അതിനുശേഷം ഉണ്ടായ തര്‍ക്കം ഒരാളുടെ ജീവനെടുത്തതുമാണ്. ബംഗല്‍കുണ്ടെയില്‍ ജീവന്‍ ബീമ നഗറിലാണ് ഇതു നടന്നത്. ബെംഗളൂരുവില്‍ ഒരാള്‍ 52,000 രൂപയ്ക്ക് മദ്യം വാങ്ങിയതും സോ്ഷ്യല്‍ മീഡിയയില്‍ വൈറല്‍ വാര്‍ത്തയായിരുന്നു. മദ്യശാലകള്‍ തുറന്ന തിങ്കളാഴ്ച്ച ഒറ്റ ദിവസം മാത്രം 45 കോടിയുടെ മദ്യവില്‍പ്പനയാണ് കര്‍ണാടകയില്‍ നടന്നത്.


Next Story

Related Stories