TopTop
Begin typing your search above and press return to search.

VIDEO| 'ജയകൃഷ്ണൻ മാസ്റ്ററുടെ അവസ്ഥ വരും'; കൊലവിളി പ്രസംഗവുമായി ഡിവൈഎഫ്ഐ നേതാവ്

VIDEO| ജയകൃഷ്ണൻ മാസ്റ്ററുടെ അവസ്ഥ വരും; കൊലവിളി പ്രസംഗവുമായി ഡിവൈഎഫ്ഐ നേതാവ്

സിപിഎമ്മിനെ പ്രതിരോധത്തിലാക്കി ഡി വൈ എഫ് ഐ നേതാവിന്റെ കൊലവിളി പ്രസംഗം. ഡി വൈ എഫ് ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം രാഹുല്‍ രാജാണ് വിവാദ പ്രസംഗം നടത്തിയത്. സിപിഎമ്മിനെതിരേ വന്നാല്‍ കെ ടി ജയകൃഷ്ണന്‍ മാസ്റ്ററുടെ അവസ്ഥയുണ്ടാകുമെന്നും അക്കാര്യം യൂത്ത് ലീഗ് ഓര്‍മിക്കണമെന്നുമായിരുന്നു രാഹുലിന്റെ വാക്കുകള്‍. രണ്ട് ദിവസം മുന്‍പ് എൽഡിഎഫ്, യുഡിഎഫ് ജാഥകളുടെ പേരില്‍ പ്രവര്‍ത്തകര്‍ ഇവിടെ ഏറ്റുമുട്ടിയിരുന്നു. ഇതിന് പിന്നാലെ നടന്ന യോഗത്തിലാണ് അഡ്വ. രാഹുൽ രാജ് ഭീഷണി മുഴക്കിയത്.

'ഞങ്ങളെ വെല്ലുവിളിച്ച ഒരു നേതാവുണ്ടായിരുന്നു, കെ.ടി. ജയകൃഷ്ണൻ. പറഞ്ഞതാ, ഡിവൈഎഫ്ഐക്കാരൻ റോഡിൽ ഇറങ്ങിക്കഴിഞ്ഞാൽ ഞങ്ങൾ കഴുവേറ്റും. കൊല്ലും... ഒരു കാര്യം മനസ്സിലാക്കിക്കോ. ആ കെ.ടി. ജയകൃഷ്ണനെ ഇന്ന് നിങ്ങൾക്ക് ഡിസംബർ ഒന്നിന്റെ പോസ്റ്ററിൽ മാത്രമാണ് കാണാൻ പറ്റൂ. ആ ആർഎസ്എസിനെക്കാളൊന്നും വലുതല്ല നാദാപുരത്തെ യൂത്ത് ലീഗുകാർ, എടച്ചേരിയിലെ യൂത്ത് ലീഗുകാർ. പറഞ്ഞു വയ്ക്കുകയാണ് ഞങ്ങൾ................ ഒറ്റ യൂത്ത് ലീഗുകാരനും യൂത്ത് കോൺഗ്രസുകാരനും റോഡിൽ ഇറങ്ങി നടക്കില്ല. അപവാദം പ്രചരിപ്പിക്കുന്ന നിങ്ങളുടെ നാവ് പൊങ്ങുകയുമില്ല'. പ്രസംഗത്തിനെതിരെ യൂത്ത് ലീഗ് പരാതി നൽകിയിട്ടുണ്ട്.



Next Story

Related Stories