TopTop
Begin typing your search above and press return to search.

വാഹന പരിശോധനയുമായി ആന; വൈറലായി വീഡിയോ

വാഹന പരിശോധനയുമായി ആന; വൈറലായി വീഡിയോ

വാഹനനങ്ങള്‍ സാധാരണ പരിശേധിക്കാറുള്ളത് പോലീസും മോട്ടര്‍ വാഹന വകുപ്പുമാണ്. എന്നാല്‍ ഉത്തരാഖണ്ഡില്‍ ഒരാന ചില വാഹനങ്ങളെല്ലാം പരിശോധിച്ചു. ആന വാഹനങ്ങള്‍ പരിശോധിക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളിലേക്ക് തുമ്പിക്കൈ നീട്ടുകയും വാഹനത്തിനുള്ളില്‍ എന്താണുള്ളതെന്ന് പരിശോധിക്കുകയുമാണ് ആന ചെയ്യുന്നത്.

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്ന്. വീഡിയോയില്‍ നിന്നും ഭക്ഷണമാണ് ആനയുടെ ലക്ഷ്യം എന്നു മനസിലാകുന്നുണ്ട്. പരിശോധനയ്ക്കിടയില്‍ തുമ്പിക്കൈയില്‍ എന്തോ തടയുകയും അത് ആന വായിലാക്കുകയും ചെയ്യുന്നത് വീഡിയോ ദൃശ്യങ്ങളില്‍ നിന്നും കാണാം.

ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം മൃഗങ്ങള്‍ സ്വാതന്ത്ര്യത്തോടെ നടക്കുന്ന നിരവധി ഫോട്ടോകളും, വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. . കേരളത്തില്‍ ഇടുക്കിയിലും വയനാട്ടിലുമെല്ലാം ആന ഇത്തരത്തില്‍ റോഡിലൂടെ ഇറങ്ങി നടന്നിരുന്നു.



Next Story

Related Stories