TopTop
Begin typing your search above and press return to search.

ആനക്കുളി കണ്ടിട്ടുണ്ടോ; വൈറല്‍ വീഡിയോ

ആനക്കുളി കണ്ടിട്ടുണ്ടോ; വൈറല്‍ വീഡിയോ

നല്ല വേനല്‍ക്കാലത്ത് തണുത്തവെള്ളത്തില്‍ കുളിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമായിരിക്കും. മനുഷ്യര്‍ക്കു മാത്രമല്ല. മൃഗങ്ങള്‍ക്കും അത് വളരെ ഇഷ്ടമാണ്. അത്തരത്തില്‍ വെള്ളത്തില്‍ ഉല്ലസിച്ചു കുളിക്കുന്ന ആനകളുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കെനിയയില്‍ നിന്നുമുള്ളതാണ് ഈ ആനക്കുളിയുടെ ദൃശ്യങ്ങള്‍.

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് (ഐഎഫ്എസ്) ഓഫീസര്‍ സുശാന്ത നന്ദയാണ് ട്വിറ്ററിലൂടെ ഈ വീഡിയോ പങ്കിട്ടിരിക്കുന്നത്. 'ഇറ്റ്‌സ് ടൈം ടു ചില്‍' എന്ന ക്യാപഷനോടെയാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.

30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ കെനിയയിലെ ഷെല്‍ട്രിക് വൈല്‍ഡ്ലൈഫ് ട്രസ്റ്റില്‍ നിന്നുള്ളതാണ്. വീഡിയോയില്‍ ആനകളുടെ ഒരു വലിയ സംഘം ഓരോന്നായി വെള്ളത്തിലേക്ക് ഇറങ്ങുന്നത് കാണാം. തുടര്‍ന്ന് അവ ഒരുമിച്ച് കളിക്കുന്നു, വെള്ളത്തിലുള്ള നിമഷങ്ങള്‍ ഒന്നിച്ച് ആസ്വദിക്കുകയും, ഒന്നിച്ച് വെള്ളത്തില്‍ നീന്തുന്നുമുണ്ട്.



Next Story

Related Stories