TopTop
Begin typing your search above and press return to search.

ടിക് ടോക്കിന് വിലക്ക്; ഓസീസ് താരം ഡേവിഡ് വാര്‍ണറെ ട്രോളി ആരാധകര്‍

ടിക് ടോക്കിന് വിലക്ക്; ഓസീസ് താരം ഡേവിഡ് വാര്‍ണറെ ട്രോളി ആരാധകര്‍

രാജ്യ സുരക്ഷയെ മുന്‍നിര്‍ത്തി ഇന്ത്യയില്‍ ടിക് ടോക്ക് നിരോധിച്ചത് കായിക താരങ്ങളുള്‍പ്പെടെയുള്ളവര്‍ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. ടിക് ടോക്ക് ഉള്‍പ്പെഖെ 59 ചൈനീസ് ആപ്ലിക്കേഷനുകളാണ് കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് നിരോധിച്ചത്. ടിക് ടോക്ക് നിരോധിച്ചത് സിനിമ താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേരെ ബാധിച്ചപ്പോള്‍ കായിക മേഖലയില്‍ നിന്ന് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍ക്കും തിരിച്ചടിയായി. സമീപ കാലത്തായി താരത്തിന്റെ ടിക് ടോക്ക് വീഡിയോകള്‍ ആരാധകര്‍ക്കിടയില്‍ വലിയ രീതിയില്‍ പിന്തുണ ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ ടിക് ടോക്ക് നിരോധിച്ചതിനു പിന്നാലെ ഏറ്റവും കൂടുതല്‍ ട്രോളുകള്‍ക്ക് ഇരയായത് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണറാണ്.

കോവിഡ്-19 രോഗവ്യാപനത്തെ തുടര്‍ന്ന് കായിക ലോകം തന്നെ നിശ്ചലമായതോടെ വാര്‍ണറും കുടുംബവും ടിക് ടോക്കില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പമുള്ള വാര്‍ണറുടെ ടിക് ടോക്ക് വീഡിയോകള്‍ക്ക് ഇന്ത്യയില്‍ നിരവധി ആരാധകരും ഉണ്ടായിരുന്നു. ഇതോടെ ടിക് ടോക്കിലെ ഏറ്റവും വലിയ സെലബ്രിറ്റികളില്‍ ഒരാളായും വാര്‍ണര്‍ മാറി. ബോളിവുഡിലെയും ടോളിവുഡിലെയും പാട്ടുകള്‍ക്കും ഡയലോഗുകള്‍ക്കും ഒപ്പമുള്ള വാര്‍ണറുടെ ടിക് ടോക്ക് വീഡിയോകള്‍ വലിയ തോതില്‍ ശ്രദ്ധനേടിയിരുന്നു. ഇതോടെയാണ് ടിക് ടോക്കിന് ഇന്ത്യയില്‍ നിരോധനം വന്നതോടെ വാര്‍ണറെ ട്രോളി ആരാധകര്‍ രംഗത്തെത്തിയത്. ഇന്ത്യന്‍ താരം ആര്‍. അശ്വിനും ട്രോളര്‍മാരുടെ കൂട്ടത്തിലുണ്ട്.









Next Story

Related Stories