TopTop
Begin typing your search above and press return to search.

'ബിരിയാണിക്കുവേണ്ടി ആവാം, എന്നാല്‍ നിന്റെ മൂല്യം തിരിച്ചറിയാത്തവര്‍ക്കുവേണ്ടി കരയരുത് '; ഒരച്ഛന്‍ മകള്‍ക്കയച്ച സന്ദേശം

ബിരിയാണിക്കുവേണ്ടി ആവാം, എന്നാല്‍ നിന്റെ മൂല്യം തിരിച്ചറിയാത്തവര്‍ക്കുവേണ്ടി കരയരുത് ; ഒരച്ഛന്‍ മകള്‍ക്കയച്ച സന്ദേശം

മക്കളുടെ വിഷമം കണ്ടറിഞ്ഞ് അവര്‍ക്കൊപ്പം നില്‍ക്കുന്നവരാണ് മാതാപിതാക്കള്‍. പലരും തങ്ങളുടെ കുട്ടികള്‍ക്ക് സുഹൃത്തുക്കളെപ്പോലെയാണ്. ഇത്തരത്തില്‍ മകളുടെ ഒപ്പംനില്‍ക്കുന്ന മകളുടെ പിറന്നാള്‍ ദിനത്തിന് അയച്ച സന്ദേശമാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാകുന്നത്. ഇരുപത്തിയൊന്നുകാരിയായ രൂപശ്രീയാണ് തനിക്ക് അച്ഛന്‍ അയച്ച വ്യത്യസ്തമായ പിറന്നാള്‍ സന്ദേശം പോസ്റ്റ് ചെയ്തത്.

നമ്മളെ അര്‍ഹിക്കാത്തവര്‍ക്ക് വേണ്ടി കണ്ണീരൊഴുക്കരുതെന്നും അതിനേക്കാള്‍ നല്ലത് ബിരിയാണിക്ക് വേണ്ടി കരയുന്നതാണെന്നുമാണ് ഈ അച്ഛന്‍ മകളോട് പറയുന്നത്.

ഹാപ്പി ബര്‍ത്‌ഡേ മോളേ... ഇന്നു രാവിലെ നീ കരയുന്നത് ഞാന്‍ കണ്ടു, എനിക്ക് നിന്നോടു പറയാനുള്ളത് ഇതാണ്, നിന്നെ അര്‍ഹിക്കാത്ത ആളുകള്‍ക്ക് വേണ്ടി കണ്ണീരൊഴുക്കുന്നത് അവസാനിപ്പിക്കൂ. ഇപ്പോള്‍ ഇരുപത്തിയൊന്നു വയസ്സായി, നീ നിന്റെ മഹത്വത്തെക്കുറിച്ച് തിരിച്ചറിയണം. ആളുകള്‍ വരും പോവും, അതു നിനക്ക് മാറ്റാന്‍ കഴിയില്ല. നിന്റെ മഹത്വം തിരിച്ചറിഞ്ഞ് നിനക്ക് പ്രാധാന്യം നല്‍കൂ. ആളുകള്‍ക്ക് വേണ്ടി കരയുന്നതിലും നല്ലത് ബിരിയാണിക്ക് വേണ്ടി കരയുന്നതാണ്.- അച്ഛന്‍ മകളോട് പറയുന്നു.

ആരെങ്കിലും എപ്പോഴെങ്കിലും ഉപദ്രവിക്കുകയാണെങ്കില്‍ അയാളുടെ എല്ല് രണ്ടു കഷ്ണമാക്കി നമ്മുടെ ഹോസ്പിറ്റലില്‍ എത്തിക്കൂ എന്നും രൂപശ്രീയോട് അച്ഛന്‍ പറയുന്നുണ്ട്.

എന്തായാലും ഈ പിറന്നാള്‍ ആശംസാ സന്ദേശം ആളുകള്‍ ഏറ്റെടുത്തിരിക്കുകയാണ്. എത്രയോ ശക്തമായ സന്ദേശമാണിതെന്നും ഇതില്‍ ഏറ്റവും മികച്ചത് ബിരിയാണി പ്രയോഗമാണെന്നും ആളുകള്‍ കമന്റ് ചെയ്തിരിക്കുന്നു.

Next Story

Related Stories