TopTop
Begin typing your search above and press return to search.

കൗതുകമുണര്‍ത്തി മനുഷ്യമുഖമുള്ള മത്സ്യം-വീഡിയോ

കൗതുകമുണര്‍ത്തി മനുഷ്യമുഖമുള്ള മത്സ്യം-വീഡിയോ

മനുഷ്യമുഖമുള്ള മത്സ്യം സോഷ്യല്‍മീഡിയയില്‍ അത്ഭുതമായി മാറിയിരിക്കുകയാണ്. തീരത്തേക്ക് ചേര്‍ന്നുവരുന്ന ഒരു മത്സ്യത്തിന്റെ മനുഷ്യനോട് സാദൃശ്യമുള്ള മുഖം കണ്ടാണ് ആളുകള്‍ അത്ഭുതപ്പെടുന്നത്. ചൈനയിലെ മിയാവോ ഗ്രാമത്തിലെ തടാകത്തില്‍നിന്ന് പകര്‍ത്തിയതാണ് ഈ ദൃശ്യങ്ങള്‍.

ചൈനയില്‍ സോഷ്യല്‍ മീഡിയയിലൂടെ വളരെ വേഗമാണ് ഈ വീഡിയോ പ്രചരിച്ചത്. മനുഷ്യനോട് സാദൃശ്യം തോന്നുന്ന മുഖവും, കണ്ണും,മൂക്കുമെല്ലാം വീഡിയോയില്‍ വ്യക്തമായി കാണാന്‍ കഴിയും. മിയാവോ ഗ്രാമത്തില്‍ സന്ദര്‍ശനത്തിനെത്തിയ ഒരു യുവതിയാണ് വീഡിയോ എടുത്തിരിക്കുന്നത്. ഇത് വിചിത്രമായിരിക്കുന്നുവെന്നാണ് വീഡിയോ കാണുന്ന ആളുകള്‍ അഭിപ്രായപ്പെടുന്നത്. കൗതുകംമാത്രമല്ല ഈ വീഡിയോ കാണുമ്പോള്‍ ഭയവും ഉണ്ടാവുന്നുവെന്ന് ചിലര്‍ പ്രതികരിച്ചിരിക്കുന്നു.

<blockquote class="twitter-tweet"> <p></p> <p lang="en" dir="ltr">This carp has a human face 😳 <a href="https://t.co/okT67Zyo4v">pic.twitter.com/okT67Zyo4v</a></p>— The Unexplained (@Unexplained) <a href="https://twitter.com/Unexplained/status/1192886685434023938?ref_src=twsrc^tfw">November 8, 2019</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

Next Story

Related Stories