Top

ഒരേ സ്ഥലം, ഒരു വേഷം; ഇരുപതു വര്‍ഷത്തെ ഇടവേളയില്‍ മാറ്റമില്ലാതെ ഗുല്‍ പനാഗ്

ഒരേ സ്ഥലം, ഒരു വേഷം; ഇരുപതു വര്‍ഷത്തെ ഇടവേളയില്‍ മാറ്റമില്ലാതെ ഗുല്‍ പനാഗ്

ബോളിവുഡ് താരം ഗുല്‍ പനാഗ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം സോഷ്യല്‍ മീഡിയ ഇപ്പോള്‍ ആഘോഷിക്കുകയാണ്. മാലിദ്വീപില്‍ അവധിക്കാല ആഘോഷത്തിനിടയില്‍ എടുത്ത ചിത്രങ്ങളാണ് അവ. സോഷ്യല്‍ മീഡിയ ഇത്രയും ആഘോമാക്കണമെങ്കില്‍ ഏതിനൊരു കാരണവും കാണുമല്ലോ. അതിന്റെ പ്രത്യേകത എന്താണ് എന്നല്ലേ? ഒരു പോലെയിരിക്കുന്ന ആ രണ്ടു ചിത്രങ്ങള്‍ക്കും ഇരുപതു വര്‍ഷത്തെ ഇടവേളയുണ്ട്.

ഒരേ സ്ഥലത്ത് ഒരേ പോലുള്ള സ്വിമ്മിങ് വേഷം ധരിച്ചു നില്‍ക്കുന്ന ചിത്രത്തില്‍ ഒന്ന് 1999 ലും മറ്റൊന്ന് 2019 ലും എടുത്തതാണ്. എന്നാല്‍ രണ്ട് ഫോട്ടോയിലും ഗുല്‍ പനാഗ് ഒരേപോലെയാണുള്ളത്. ഇരുപതു വര്‍ഷക്കാലം കൊണ്ട് താരത്തിനു ഒരു മാറ്റവും ഉണ്ടായില്ല എന്നതാണ് ആരാധകരെ അത്ഭുതപ്പെടുത്തുന്ന വിഷയം. ഒപ്പം ഇരുപതു വര്‍ഷം ഈട് നിന്ന 'മാര്‍ക്ക് ആന്‍ഡ് സ്‌പെന്‍സര്‍' സ്വിമ്മിങ് വേഷത്തെക്കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.


മനോജ് ബാജ്പായ്, നീരജ് മാധവ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ആമസോണ്‍ പ്രൈം വെബ് സീരീസ് 'ദി ഫാമിലി മാന്‍' ആണ് ഗുല്‍ പനാഗ് അഭിനയിച്ച് ഏറ്റവും ഒടുവില്‍ പുറത്തു വന്നത്.

മകനൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടെ എടുത്ത മറ്റു ചില ചിത്രങ്ങളും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.


Next Story

Related Stories