TopTop
Begin typing your search above and press return to search.

ആമ കുറുകെ വന്നാല്‍പ്പോലും ആനകള്‍ ശ്രദ്ധിക്കും, എന്നാല്‍ മനുഷ്യരോ?-വീഡിയോ

ആമ കുറുകെ വന്നാല്‍പ്പോലും ആനകള്‍ ശ്രദ്ധിക്കും, എന്നാല്‍ മനുഷ്യരോ?-വീഡിയോ

ഇന്ത്യയില്‍ റോഡ് മുറിച്ച് കടക്കുക എന്നത് വളരെ പ്രയാസമുള്ളൊരു കാര്യമാണ്. പലപ്പോഴും റോഡിലൂടെ വാഹനമോടിക്കുമ്പോള്‍ മനുഷ്യര്‍ സഹജീവികളെ ശ്രദ്ധിക്കാറേയില്ല. ചെറിയ ജീവികള്‍ നമ്മുടെ വണ്ടിക്കടിയില്‍പ്പെട്ട് മരണപ്പെട്ടുകൊണ്ടേയിരിക്കുന്നു. എന്നാല്‍ മൃഗങ്ങള്‍ പലപ്പോഴും അങ്ങനെയല്ല. പോകുന്ന വഴിയില്‍ സഹജീവികളെ കണ്ടാല്‍ അവര്‍ ചിലപ്പോള്‍ കൗതുകത്തോടെ നോക്കും. അവരുടെ കാര്യത്തില്‍ അല്‍പ്പം ശ്രദ്ധ നല്‍കും. ഇത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

ഈ വീഡിയോയിലെ താരം ഒരു ആനയും ആമയുമാണ്. താന്‍ നടന്നുപോവുന്ന വഴിയില്‍ ഒരു ആമയെ കണ്ട ആന അതിനെ ശ്രദ്ധിക്കുന്നതും. അതിനെ വേഗം സഞ്ചരിക്കാന്‍ സഹായിക്കുന്നതും വീഡിയോയില്‍ കാണാം. ഫോറസ്റ്റ് ഓഫീസറായ പര്‍വ്വീണ്‍ കസ്‌വാനാണ് ഈ വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഒപ്പം ആന വരുന്നത് കണ്ടിട്ടും നിര്‍ത്താതെ പോവുന്ന ഒരു ബൈക്ക് കാരന്റെ വീഡിയോയും പര്‍വ്വീണ്‍ ഷെയര്‍ ചെയ്യുന്നു.


Next Story

Related Stories