TopTop

ഈ രാജ്യം അതിജീവിച്ചത് ഇങ്ങനെയാണ്- മൂന്നുമാസക്കാലമായി ചൈന നേരിട്ട പ്രതിസന്ധി കണ്ടറിഞ്ഞ വണ്ടൂര്‍ക്കാരി പറയുന്നു (വീഡിയോ)

ഈ രാജ്യം അതിജീവിച്ചത് ഇങ്ങനെയാണ്- മൂന്നുമാസക്കാലമായി ചൈന നേരിട്ട പ്രതിസന്ധി കണ്ടറിഞ്ഞ വണ്ടൂര്‍ക്കാരി പറയുന്നു (വീഡിയോ)

കൊറോണ വ്യാപനം നിലവില്‍ ഇന്ത്യയേയും കേരളത്തേയും പ്രതിന്ധിയിലാക്കിയിരിക്കയാണ്. ഈ സാഹചര്യത്തില്‍ നാടിനു വേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നത് ജനങ്ങള്‍ക്കു മാത്രമാണ്. അതെന്താണെന്ന് വളരെ ലളിതമായി പറഞ്ഞു തരികയാണ് മലപ്പുറം വണ്ടൂരുകാരിയായ ശ്രീപ്രഭ. ചൈനയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ ശ്രീപ്രഭ കൊറോണക്കാലത്തും ചൈനയില്‍ തന്നെയായിരുന്നു.

കഴിഞ്ഞ മൂന്നു മാസക്കാലമായി ഈ രാജ്യം നേരിട്ട പ്രതിസന്ധി കണ്ടറിഞ്ഞ ഒരാളാണ് താന്‍ എന്നും ഈ സ്ഥിതി നമ്മുടെ നാട്ടില്‍ ഉണ്ടാവാതിരിക്കാന്‍ നമുക്കു ചെയ്യാവുന്ന വളരെ കുറച്ച് കാര്യങ്ങള്‍ ഉണ്ടെന്നും അതില്‍ പ്രധാനപ്പെട്ടത് സാമൂഹ്യ അകലം പാലിക്കുക എന്നതാണെന്നും ശ്രീപ്രഭ പറയുന്നു. ശ്രീപ്രിയയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്.


Next Story

Related Stories