TopTop
Begin typing your search above and press return to search.

'സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ അനുസരിക്കുന്നു'; കോഹ്‌ലിയും അനുഷ്‌കയും ജാഗ്രതയിലാണ്

സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ അനുസരിക്കുന്നു; കോഹ്‌ലിയും അനുഷ്‌കയും ജാഗ്രതയിലാണ്

കൊവിഡ് 19 ആശങ്കകള്‍ക്കിടെ താനും കുടുംബവും കരുതലില്‍ തന്നെയാണെന്ന് അറിയിച്ച്‌ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. കോഹ്‌ലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മയും ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.

പ്രതിസന്ധിഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നുപോവുന്നതെന്ന് കോഹ്‌ലി പറഞ്ഞു. അതുകൊണ്ട് ഞങ്ങള്‍ രണ്ടുപേരും വീട്ടില്‍ തന്നെ കഴിയാന്‍ തീരുമാനിച്ചു. ഞങ്ങളുടെ സുരക്ഷക്കും മറ്റുള്ളവരുടെ സുരക്ഷക്കും ഇത് തന്നെയാണ് വേണ്ടത് കോഹ്‌ലി പറഞ്ഞു. കൊറോണ വൈറസ് വ്യാപനം തടയാനുള്ള ഏക പോംവഴി ഇതിനെതിരെ ഒരുമിച്ച്‌ പൊരുതുക എന്നത് മാത്രമാണെന്ന് അനുഷ്ത വ്യക്തമാക്കി. അതുകൊണ്ട് വീട്ടില്‍ തന്നെ തുടരാന്‍ നിങ്ങളും ശ്രമിക്കണമെന്ന് അനുഷ്‌ക ആവശ്യപ്പെട്ടു.

The need of the hour is to absolutely respect and follow the government's directive. Stay home. Stay safe. Stay healthy.


Next Story

Related Stories