TopTop
Begin typing your search above and press return to search.

കെട്ടിടത്തിന് മുകളിൽ 'അതിസാഹസിക ചുംബനം'; പാര്‍ക്കൗര്‍ താരവും കാമുകിയും അറസ്റ്റിൽ

കെട്ടിടത്തിന് മുകളിൽ

അംബരചുംബിയായ കെട്ടിടത്തിന്റെ മുകളിൽ കാമുകിയ്ക്ക് ചുംബനം നൽകിയ പാര്‍ക്കൗര്‍ അത്‌ലറ്റ് അറസ്റ്റിൽ. അലിറേസ ജപലാഗി എന്ന ഇരുപത്തിയെട്ടുകാരനും സുഹൃത്തിനെയുമാണ് ടെഹ്‌റാന്‍ സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ശരിയത്ത് നിയമത്തിനു വിരുദ്ധവും സാമ്പ്രദായികമല്ലാത്തതുമായ പ്രവൃത്തിയും ചെയ്തെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റെന്ന് പോലീസിനെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

ടെഹ്റാനിനെ ഉയരം കൂടിയ കെട്ടിടത്തിന് മുകളിൽ അപകടകരമെന്ന് തോന്നിക്കുന്ന തരത്തിലുള്ളതാണ് അലിറേസ ജപലാഗിയുടെയും സുഹൃത്തിന്റെയും ചുംബന ചിത്രങ്ങള്‍. ചുംബനം നല്‍കുന്ന ചിത്രം അലിറേസ ജപലാഗി നവമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു. പിന്നാലെയാണ് അറസ്റ്റ്. എന്നാൽ അലിറേസ ഇത്തരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും അപ്പോഴൊന്നും നടപടിയുണ്ടായിട്ടില്ലെന്നും സുഹൃത്തുക്കള്‍ പറയുന്നു.



അതേസമയം, നാര്‍ക്കോട്ടിക്‌സ് വിഭാഗത്തില്‍ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന അലിറേസയുടെ പിതാവിനെ കാണാതായതിനെക്കുറിച്ചുള്ള അന്വേഷണത്തിനെതിരെ നേരത്തെ അലിറേസ രംഗത്ത് എത്തിയതിന് പിന്നാലെയാണ് നടപടിയെന്നും സുഹൃത്തുക്കൾ ചൂണ്ടിക്കാട്ടുന്നു.




Next Story

Related Stories