TopTop

എന്തിനാണ് ഈ വീട്ടമ്മ മനോരമ പത്രം ഇസ്തിരി ഇടുന്നത്? (വീഡിയോ)

എന്തിനാണ് ഈ വീട്ടമ്മ മനോരമ പത്രം ഇസ്തിരി ഇടുന്നത്? (വീഡിയോ)

രാവിലെ പത്രം വന്നാല്‍ സാധരണ എന്തുചെയ്യും. അത് തുറന്നു വായിക്കുമായിരിക്കുമല്ലേ. എന്നാല്‍ പത്രം ഇസ്തിരിയിട്ടാലോ. അത്തരത്തില്‍ മനോരമ പത്രം ഇസ്തിരിയിടുന്നൊരു വീഡിയോയാണ് നന്ദഗോപാല്‍ രാജന്‍ ട്വീറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. രാവിലെ പത്രം വന്നയുടന്‍ കൈകൊണ്ടു തൊടാതെ എടുത്ത് ഇസ്തിരിയിടുന്ന വീട്ടമ്മയെ വീഡിയോയില്‍ കാണാം.

ലോകത്ത് കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഏതെല്ലാം വിധത്തില്‍ ഇത് പകരും എന്ന ആശങ്കയിലാണ് ജനങ്ങള്‍. അത്തരത്തില്‍ പുറത്തുവെൈന്നരു ആശങ്കയാണ് പത്രങ്ങളിലൂടെ ഇത് പകരുമോ എന്നത്. പലകൈമറിഞ്ഞു വരുന്നതാണ് പത്രങ്ങള്‍ എന്നും അത് എത്രത്തോളം സുരക്ഷിതമാണെന്നറിയില്ലെന്നുമാണ് പലരും പറയുന്നത്.

എന്നാല്‍ ന്യൂസ് പേപ്പറുകള്‍ വൈറസിന്റെ വ്യാപകരാകുമെന്ന അഭ്യൂഹങ്ങള്‍ വിദഗ്ധര്‍ തന്നെ തള്ളിക്കളയുന്നുണ്ട്. ന്യൂസ് പ്രിന്റ് പോലെ ആഗിരണ ശേഷിയുള്ള പ്രതലത്തില്‍ വൈറസ് നിലനില്‍ക്കില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്.


Next Story

Related Stories