Top

വിജയം ആഘോഷിച്ച് ഇട്ടിമാണിയുടെ സക്‌സസ് ട്രെയ്‌ലര്‍

വിജയം ആഘോഷിച്ച് ഇട്ടിമാണിയുടെ സക്‌സസ് ട്രെയ്‌ലര്‍

മോഹന്‍ലാലിന്റെ ഓണച്ചിത്രമായി തീയേറ്ററുകളിലെത്തിയ 'ഇട്ടിമാണി മേഡ് ഇന്‍ ചൈന'യുടെ സക്സസ് ട്രെയ്ലര്‍ പുറത്തെത്തി. സെപ്റ്റംബര്‍ ആറിന് തീയേറ്ററുകളിലെത്തിയ ചിത്രം പ്രധാന കേന്ദ്രങ്ങളില്‍ ഒരു മാസം പിന്നിടുമ്പോഴും തുടരുന്നുണ്ട്. ഈ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ വന്‍ സ്വീകരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. ചട്ടയും മുണ്ടും അണിഞ്ഞ് മാര്‍ഗ്ഗംകളിയുടെ വേഷത്തിലാണ് മോഹന്‍ലാല്‍ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടത്.


നവാഗതരായ ജിബി-ജോജുവായിരുന്നു ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ച ഇട്ടിമാണിയുടെ നിര്‍മ്മാണം ആശിര്‍വാദ് സിനിമാസ് ആയിരുന്നു. തൃശൂര്‍ പശ്ചാത്തലമാക്കിയ സിനിമയാണ് ഇത്. പത്മരാജന്റെ തൂവാനത്തുമ്പികള്‍ക്ക് ശേഷം മോഹന്‍ലാല്‍ തൃശൂര്‍ ഭാഷ സംസാരിക്കുന്നു എന്നൊരു പ്രത്യേകതയും ചിത്രത്തിനുണ്ട്. ഹണി റോസ്, സിദ്ദിഖ്, സലിംകുമാര്‍, വിനു മോഹന്‍, രാധിക എന്നിവരാണ് മറ്റ് താരങ്ങള്‍.

ഒടിയന് ശേഷം ഷാജി കുമാര്‍ ഛായാഗ്രഹണം നിര്‍വഹിച്ച ഈ ചിത്രത്തിന്റെ സംഗീത സംവിധാനം ചെയ്തത് ഫോര്‍ മ്യൂസിക്കും, ദീപക് ദേവും, കൈലാസ് മേനോനും ചേര്‍ന്നാണ്.


Next Story

Related Stories