TopTop
Begin typing your search above and press return to search.

'ജാക്ക് ആന്റ് ജില്‍' ചിത്രവുമായി മഞ്ജു വാര്യരും കാളിദാസും; ഏഴു വര്‍ഷത്തിനു ശേഷം വീണ്ടും സന്തോഷ്‌ ശിവന്‍

മഞ്ജു വാര്യരും കാളിദാസ് ജയറാമും പ്രധാന വേഷത്തിലെത്തുന്ന സന്തോഷ് ശിവന്‍ ചിത്രമാണ് 'ജാക്ക് ആന്റ് ജില്‍'. ചിത്രത്തില്‍ നിന്നുമുള്ളൊരു ഫോട്ടോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. കാളിദാസ് ജയറാം ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഫോട്ടോ പങ്കുവെച്ചത്. ചിത്രത്തില്‍ സ്റ്റൈലിഷ് ലുക്കിലാണ് മഞ്ജുവും കാളിദാസും. കണ്ണടവെച്ച കാളിദാസിനെ കാണാന്‍ പ്രൊഫസറെ പോലെ ഉണ്ട് എന്നും ചിലര്‍ കമന്റിടുന്നുണ്ട്.

മഞ്ജു വാര്യര്‍, കാളിദാസ് ജയറാം എന്നിവരെ കൂടാതെ സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി തുടങ്ങി നിരവധിപേര്‍ ചിത്രത്തിലുണ്ട്. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന മലയാള സിനിമയാണിത്. ഇതിനു മുന്‍പത്തെ ചിത്രം ഉറുമിയായിരുന്നു.

ത്രില്ലര്‍ ഗണത്തിലുള്ള എന്റെര്‍റ്റെനറായിരിക്കും സിനിമ. സന്തോഷ് ശിവന്‍ തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. കേരളം കൂടാതെ ലണ്ടനാണ് സിനിമയുടെ മറ്റൊരു ലൊക്കേഷന്‍. ഗോപിസുന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീതമൊരുക്കുന്നത്. മലയാളത്തിനു പുറമേ തമിഴിലും ചിത്രീകരിക്കുന്ന ദ്വിഭാഷ ചിത്രമായിരിക്കും 'ജാക്ക് ആന്റ്' ജില്‍' എന്നും സൂചനകളുണ്ട്.

View this post on Instagram

#jackandjill

A post shared by Kalidas Jayaram (@kalidas_jayaram) on



Next Story

Related Stories