TopTop
Begin typing your search above and press return to search.

ഓസീസിനെ വെല്ലുവിളിച്ച്‌ ഇന്ത്യയുടെ ബൗളിംഗ് കരുത്ത്; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

ഓസീസിനെ വെല്ലുവിളിച്ച്‌ ഇന്ത്യയുടെ ബൗളിംഗ് കരുത്ത്; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

ഇന്ത്യ -ഓസിസ് ഏകദിന മത്സര പരമ്ബര ഇന്ന് മുംബൈയില്‍ നടക്കാനിരിക്കെ ഇന്ത്യന്‍ ബൗളിംഗ് കരുത്ത് കാണിക്കുന്ന വീഡിയോ പങ്ക്‌വെച്ചിരിക്കുകയാണ് ബിസിസിഐ. ട്വിറ്ററില്‍ പങ്ക്‌വെച്ച വീഡിയോയില്‍ ജസ്പ്രീത് ബുമ്രയും നവദീപ് സെയ്നിയും നെറ്റ്‌സില്‍ ഉന്നം പിഴയ്ക്കാതെ പന്തെറിയുന്നതാണ്. വീഡിയോ ആരാധകര്‍ ഏറ്റെടുത്ത്‌തോടെ വൈറലായി കഴിഞ്ഞു.

നാല് പേസര്‍മാരാണ് ഓസീസിനെതിരായ ഏകദിന പരമ്ബരയില്‍ ഇന്ത്യന്‍ ടീമിലുള്ളത്. ബുമ്രയെയും സെയ്നിയെയും കൂടാതെ മുഹമ്മദ് ഷമിയും ശാര്‍ദുല്‍ ഠാക്കൂറുമാണ് ഇന്ത്യന്‍ നിരയിലെ പേസര്‍മാര്‍. ബുമ്രയും സെയ്നിയും സ്റ്റംപുകള്‍ എറിഞ്ഞുടയ്ക്കുന്നത് വീഡിയോയില്‍ കാണാം. ബുമ്രയുടെ യോര്‍ക്കറും കൃത്യതയും സെയ്നിയുടെ വേഗവും ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും മാര്‍നസ് ലബുഷെയ്നും അടങ്ങുന്ന ഓസീസ് ബാറ്റിംഗ് നിരയ്ക്കുള്ള മുന്നറിയിപ്പാണെന്ന് ആരാധകര്‍ പറയുന്നു

ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് മത്സരം തുടങ്ങുക. തുടര്‍ വിജയങ്ങളുടെ കരുത്തില്‍ ടീം ഇന്ത്യയിറങ്ങുമ്ബോള്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ പരമ്ബര നേടിയ ആത്മവിശ്വാസത്തിലാണ് ഓസ്ട്രേലിയ. ലോക ക്രിക്കറ്റിലെ ഏറ്റവും ശക്തരായ രണ്ടുടീമുകള്‍ നേര്‍ക്കുനേര്‍ വരുമ്ബോള്‍ പതിവില്‍ കവിഞ്ഞ ആവേശം നിറഞ്ഞതാകും മത്സരം.

These two


Next Story

Related Stories