TopTop
Begin typing your search above and press return to search.

ദേവുവിനെ ജീവിതത്തിലേക്ക് കൊണ്ടുവരിക എന്നത് നമ്മുടെ കടമയാണ്-ജയറാം

ദേവുവിനെ ജീവിതത്തിലേക്ക് കൊണ്ടുവരിക എന്നത് നമ്മുടെ കടമയാണ്-ജയറാം

ദേവു ചന്ദനയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരിക എന്നത് ഇനി നമ്മളോരോരുത്തരുടേയും കടമയാണെന്ന് ഓര്‍മ്മപ്പെടുത്തി നടന്‍ ജയറാം. ദേവു ചന്ദനയുടെ അച്ഛന്‍ മരണപ്പെട്ടതിലുള്ള ദുഃഖവും അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചു.

ഉത്സവത്തിന് ചെണ്ടമേളത്തോടൊപ്പം ചുവടുവെച്ച് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ ചന്ദനയുടെ അച്ഛന്‍ ചന്ദ്രബാബുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. തലച്ചോറിലെ കോശങ്ങള്‍ നശിച്ചു പോകുന്ന ഗുരുതര രോഗത്തെ തുടര്‍ന്ന് തിരുവനന്തപുരം എയ് എ ടി ആശുപത്രിയില്‍ ചന്ദന ചികിത്സയിലായിരുന്നു.

മകളെ ചികിത്സിക്കുന്ന എസ് എ ടി ആശുപത്രിയുടെ പിന്നിലെ നഴ്സിങ് ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയിലാണ് ചന്ദ്രബാബുവിനെ കണ്ടെത്തിയത്. അസുഖത്തിന്റെ സ്ഥിതി മോശമായതിനെത്തുടര്‍ന്ന് ഒരാഴ്ച മുമ്പാണ് അടൂര്‍ ജനറല്‍ ആശുപത്രിയില്‍നിന്ന് ദേവുവിനെ എസ് എ ടി യിലേക്ക് മാറ്റിയത്. ചന്ദ്രബാബുവും ഭാര്യ രജിതയും ചന്ദനയ്ക്കൊപ്പം ആശുപത്രിയില്‍ തന്നെ ഉണ്ടായിരുന്നു. പെയിന്റിങ് തൊഴിലാളിയായിരുന്നു ഇദ്ദേഹം.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

അങ്ങേയറ്റം ദു:ഖകരമായ ഒരു വാര്‍ത്ത അറിഞ്ഞു കൊണ്ടാണ് ഈ ദിവസം ആരംഭിച്ചത്..

തലച്ചോറില്‍ കോശങ്ങള്‍ നശിക്കുന്ന ഗുരുതര രോഗം ബാധിച്ച ദേവു ചന്ദന എന്ന കുഞ്ഞു മോളുടെ അച്ഛന്‍ ചന്ദ്രബാബു ദേവു ചികിത്സയിലിരിക്കുന്ന തിരുവനന്തപുരം എസ് എ റ്റി ആശുപത്രി പരിസരത്ത് ദു:ഖം താങ്ങാനാവാതെ ജീവനൊടുക്കി. 'ഓരോ ദിവസവും ചികിത്സയ്ക്കായി വേണ്ടി വരുന്ന ഭീമമായ തുക ആ കുടുംബത്തിന് താങ്ങാനാവുന്നതായിരുന്നില്ല..'

ആ ദുഃഖമാണ് ജീവിതം അവസാനിപ്പിക്കുന്നതിലേക്ക് അദ്ദേഹത്തെ നയിച്ചത്.

ദേവുവിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരിക എന്നത് ഇനി നമ്മളോരോരുത്തരുടേയും കടമയാണെന്നു കരുതുന്നു.

അതിനായി നമ്മളാല്‍ കഴിയുന്ന സഹായം.. അത് എത്ര ചെറുതാണെങ്കില്‍ പോലും ചെയ്യാന്‍ മടിക്കരുത്..

ദേവു ചന്ദനയുടെ അമ്മ ജെ ആര്‍ രജിതയുടെ account details ചുവടെ ചേര്‍ക്കുന്നു:

CANARA BANK, Nooranad Branch.

IFSC: CNRB0003015

Account No: 3015101009582

Phone: 9526520463



Next Story

Related Stories