TopTop
Begin typing your search above and press return to search.

ഏഴ് വര്‍ഷത്തിന് ശേഷം ജോര്‍ജുകുട്ടിയും കുടുംബവും; ചിത്രം പങ്കുവെച്ച് ജീത്തു ജോസഫ്

ഏഴ് വര്‍ഷത്തിന് ശേഷം ജോര്‍ജുകുട്ടിയും കുടുംബവും; ചിത്രം പങ്കുവെച്ച് ജീത്തു ജോസഫ്

കോവിഡ് കാലം തിയറ്ററുകളില്‍ നിന്നും സിനിമകളില്‍ നിന്നും പ്രേക്ഷകരെ അകറ്റിയെങ്കിലും ഇപ്പോള്‍ സിനിമ പ്രേമികള്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ചിത്രം ദൃശ്യം 2 ആണ്. കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചുകൊണ്ട് ചിത്ത്രതിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍.

ഏഴ് വര്‍ഷങ്ങള്‍ ശേഷം എന്തെല്ലാം മാറ്റങ്ങളാണ് ജോര്‍ജുകുട്ടിയ്ക്കും കുടുംബത്തിനും വന്നിട്ടുണ്ടാവുക എന്നറിയാനുള്ള ആകാംഷയിലാണ് പലരും. ഇപ്പോഴിതാ സംവിധായകന്‍ ജീത്തു ജോസഫ് ജോര്‍ജുകുട്ടിയുടെയും കുടുംബത്തിന്റെയും ചിത്രം ഫേസ്ബുക്കിലൂടെ പങ്കിട്ടിരിക്കുകയാണ്.

സപ്റ്റംബര്‍ 21 നാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ള താരങ്ങള്‍ ലൊക്കോഷനില്‍ ജോയിന്‍ ചെയ്യുകയും ചെയ്തു. മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തിലാണ് ദൃശ്യത്തിന്റെ രണ്ടാം ഭാഗം വരുന്നു എന്ന പ്രഖ്യാപനമുണ്ടാവുന്നത്. ജീത്തു ജോസഫ് തരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്.



Next Story

Related Stories