TopTop
Begin typing your search above and press return to search.

വ്യോമയാന മന്ത്രിയായിരിക്കെ വയലാര്‍ രവി പറഞ്ഞ ഭാഗ്യമാണ് നമുക്ക് ഇന്നലെ നഷ്ടമായത്; കരിപ്പുരിനെ കുറിച്ച് ബെന്യാമിൻ

വ്യോമയാന മന്ത്രിയായിരിക്കെ വയലാര്‍ രവി പറഞ്ഞ ഭാഗ്യമാണ് നമുക്ക് ഇന്നലെ നഷ്ടമായത്; കരിപ്പുരിനെ കുറിച്ച് ബെന്യാമിൻ

വ്യോമയാന മന്ത്രിയായിരിക്കെ വയലാർ രവി കരിപ്പൂർ എയർപോർട്ടിന്റെ അപകടത്തെ കുറിച്ച് സൂചിപ്പിച്ചിരുന്നെന്ന് എഴുത്തുകാരൻ ബെന്യാമിൻ. കരിപ്പൂരിലെ ടേബിൾ ടോപ് റണ്‍വേയിൽ നിന്നിം വിമാനം തെന്നിമാറി വലിയ ദുരന്തം ഉണ്ടായതിന് പിന്നാലെയാണ് ബെന്യാമിൻ പഴയ കാര്യങ്ങൾ ഓർമ്മിക്കുന്നത്. ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കരിപ്പൂരിൽ വിമാന അപകടങ്ങൾ ഉണ്ടാവാത്തത് ഭാഗ്യംകൊണ്ട് മാത്രമാണെന്ന് മുൻ വ്യോമയാന മന്ത്രി വയലാർ രവി പറഞ്ഞിട്ടുണ്ട്. ആ ഭാഗ്യമാണ് ഇന്നലെ നമുക്ക് നഷ്ടമായത്. ഇനിയെങ്കിലും അതിന്റെ സുരക്ഷയെക്കുറിച്ച് ഗൗരവമായി ചിന്തിക്കണം. സങ്കുചിതമായ പ്രാദേശിക വാദം വെടിഞ്ഞ് വേണ്ട നടപടികൾ കൈക്കൊണ്ട് റൺവേയുടെ വികസനം നടക്കണം. സുരക്ഷ വർദ്ധിപ്പിക്കണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.

ബെന്യാമിന്റെ പോസ്റ്റ് പൂർണരൂപം-

ശ്രീ. വയലാർ രവി വ്യോമയാന മന്ത്രി ആയിരുന്ന കാലത്ത് പറഞ്ഞ ഒരു കാര്യമുണ്ട്. 'ഇന്ത്യയിലെ ഏറ്റവും അപകടം പിടിച്ച എയർപോർട്ടുകളിൽ ഒന്നാണ് കരിപ്പൂർ. അത് അടച്ചു പൂട്ടണം എന്നൊരു റിപ്പോർട്ട് വിദഗ്ദ്ധ സമിതിയുടേതായി കിട്ടിയിട്ടുണ്ട്. പക്ഷേ രാഷ്ട്രീയ കാരണങ്ങളാൽ അത് പുറത്തു പറയാൻ കഴിയില്ല. ഭാഗ്യം കൊണ്ട് മാത്രമാണ് അവിടെ വിമാന അപകടങ്ങൾ ഉണ്ടാവാത്തത്' എന്ന്.

ആ ഭാഗ്യമാണ് ഇന്നലെ നമുക്ക് നഷ്ടമായത്. ഇനിയെങ്കിലും അതിന്റെ സുരക്ഷയെക്കുറിച്ച് ഗൗരവമായി നാം ചിന്തിക്കണം. അങ്ങനെ ഒരു റിപ്പോർട്ട് ഉണ്ടെങ്കിൽ അത് കണ്ടെടുത്ത് വീണ്ടും പഠിക്കണം. സങ്കുചിതമായ പ്രാദേശിക വാദം വെടിഞ്ഞ് വേണ്ട നടപടികൾ കൈക്കൊള്ളണം. റൺവേയുടെ വികസനം നടക്കണം. സുരക്ഷ വർദ്ധിപ്പിക്കണം. ഭാഗ്യം കൊണ്ടു മാത്രം ഒഴിവാക്കപ്പെടേണ്ട ഒന്നല്ല അപകടങ്ങൾ.

ഇനിയും ഒരു അപകടം താങ്ങാനുള്ള കരുത്ത് കേരളത്തിനില്ല.




Next Story

Related Stories