TopTop
Begin typing your search above and press return to search.

ഹെല്‍മറ്റ് ബോധവത്കരണം; ആക്‌സിഡന്റ് വീഡിയോ ട്രോളാക്കി കേരള പോലീസ്, വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

ഹെല്‍മറ്റ് ബോധവത്കരണം; ആക്‌സിഡന്റ് വീഡിയോ ട്രോളാക്കി കേരള പോലീസ്, വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

നിങ്ങളിത് കാണുക, നിങ്ങള്‍ക്കിത് വിശ്വസിക്കാമോ? എന്ന തലക്കെട്ടോടുകൂടി ആക്‌സിഡന്റ് വീഡിയോ ഹെല്‍മറ്റ് ധരിക്കാനുള്ള ബോധവത്കരണ വീഡിയോയാക്കി കേരള പോലീസ്. ബൈക്കില്‍വന്ന യാത്രക്കാരന്‍ കാര്‍ ഇടിച്ചതിന്‌ശേഷവും പരിക്കുകളില്ലാതെ രക്ഷപെട്ടതാണ് വീഡിയോ. ആക്‌സഡന്റ് വീഡിയോ ട്രോള്‍ രൂപത്തിലേക്കാണ് മാറ്റിയിരിക്കുന്നത്.

ഹെല്‍മറ്റ് ധരിക്കൂ, ജീവന്‍ രക്ഷിക്കു എന്ന സന്ദേശവും വീഡിയോയ്‌ക്കൊപ്പം നല്‍കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഈ വീഡിയോയ്‌ക്കെതിരെ വിമര്‍ശനവും ഉയര്‍ന്നുവരുന്നുണ്ട്. 'അത് ആക്‌സിഡന്റാണ്! സീര്യസ്. ഇതൊന്നും പരസ്യത്തിനുള്ള കളിയല്ല.' എന്നൊക്കെയാണ് ആളുകള്‍ ഈ വീഡിയോയ്‌ക്കെതിരെ കമന്റ് ചെയ്തിരിക്കുന്നത്.


Next Story

Related Stories