Top

'ഞങ്ങള്‍ കേരള പോലീസ്, ഞങ്ങള്‍ക്ക് മുന്‍വിധികളില്ല' ; ഡിജിപിയുടെ രചനയില്‍ സേനയ്ക്ക് തീം സോങ്ങ്

കേരള പോലീസിനായി പുതിയ ഔദ്യോഗിക ഗാനവും സിഗ്നേച്ചര്‍ ഫിലിമും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഗാനത്തിന്റ പ്രകാശനം നിര്‍വഹിച്ചു.

പോലീസ് സോനയുടെ ധാര്‍മികതയും അന്തസത്തയും ഉള്‍ക്കൊണ്ട് സേനാംഗങ്ങളില്‍ ആകത്മാഭിമാനം വളര്‍ത്തുന്ന രീതിയിലാണ് കേരള പോലീസിന്റെ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഡിജിപി ലോക്‌നാഥ് ബഹ്‌റയും, എസ് രമേശന്‍ നായരും ചേര്‍ന്നാണ് പോലീസ് ഗാനത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. മനു രമേഷാണ് ഗാനം ആലപിച്ചിരിക്കുന്നത്. സംവിധായകനായ ദീപു കരുണാകരനാണ് സിഗ്നേച്ചര്‍ ഫിലിം ഒരുക്കിയത്.

മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമല വിജയനും ചേര്‍ന്ന് പെരുമ്പറകൊട്ടിയാണ് ഉത്ഘാടനം നിര്‍വഹിച്ചത്. പോലീസിന്റെ എല്ലാ ഔദ്യോഗിക പരിപാടികളിലും ഇനിമുതല്‍ പോലീസ് ഗാനവും സിഗ്നേച്ചര്‍ ഫിലിമും ഉപയോഗിക്കും.


Next Story

Related Stories