TopTop

ഭാര്യ തന്ന വാലന്റൈന്‍സ് ഡേ സമ്മാനം; ഇസഹാക്കിനെ എടുത്തുയര്‍ത്തി ചാക്കോച്ചന്‍

ഭാര്യ തന്ന വാലന്റൈന്‍സ് ഡേ സമ്മാനം; ഇസഹാക്കിനെ എടുത്തുയര്‍ത്തി ചാക്കോച്ചന്‍

പതിനാല് വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബന്‍ അച്ഛനായത്. അതിനാല്‍ തന്നെ മകന്‍ ഇസഹാക്ക് ചാക്കോച്ചന് ഏറെ പ്രിയപ്പെട്ടതാണ്. പ്രണയ ദിനത്തിലും ഇസഹാക്കിനെക്കുറിച്ചാണ് ചാക്കോച്ചന് പറയാനുള്ളത്.

ഭാര്യ തന്ന ഏറ്റവും വലിയ വാലന്റൈന്‍സ് ഡേ സമ്മാനം എന്നു പറഞ്ഞ് ഇസഹാക്കിനെ എടുത്തുയര്‍ത്തി നില്‍ക്കുന്ന ചിത്രമാണ് വാലന്റൈന്‍സ് ഡേയ്ക്ക് ചാക്കോച്ചന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചിരിക്കുന്നത്. ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി പേരാണ് ആശംസകളുമായെത്തുന്നത്.

2019 ഏപ്രില്‍ 17 നാണ് ഇസഹാക്ക് ജനിക്കുന്നത്. അതിനുശേഷം മകന്റെ വിശേഷങ്ങളെല്ലാം ചാക്കോച്ചന്‍ സോഷ്യല്‍ മീഡിയവഴി പങ്കുവെക്കാറുണ്ട്.


Next Story

Related Stories