TopTop
Begin typing your search above and press return to search.

'അക്വാ ബോയ്‌സ്'; ഇസയ്‌ക്കൊപ്പം പുതിയ ചിത്രവുമായി കുഞ്ചാക്കോ ബോബന്‍

അക്വാ ബോയ്‌സ്; ഇസയ്‌ക്കൊപ്പം പുതിയ ചിത്രവുമായി കുഞ്ചാക്കോ ബോബന്‍

ലോക് ഡൗണ്‍ കാലം കുടുംബത്തോടൊപ്പം ചിലവഴിക്കുകയാണ് നടന്‍ കുഞ്ചാക്കോ ബോബന്‍. വീട്ടിലേയും മകന്‍ ഇസഹാക്കിന്റെയും വിശേഷങ്ങള്‍ ആരാധകര്‍ക്കായി സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ ഇസയ്‌ക്കൊപ്പമുള്ള നീന്തല്‍ക്കുളത്തിലെ ഫോട്ടോയാണ് കുഞ്ചാക്കോ ബോബന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.

അക്വാ ബോയ്‌സ് എന്ന ക്യാപ്ഷനോടെയാണ് ഇസയ്‌ക്കൊപ്പമുള്ള ഫോട്ടോ കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ വൈറലാണ്. അജു വര്‍ഗീസ്, ജോജു ജോര്‍ജ് തുടങ്ങി നിരവധി പേരാണ് ഫോട്ടോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഭൂമിയെ അറിയുന്നു എന്ന ക്യാപ്ഷനോടെ ഇസ മണ്ണില്‍ കളിക്കുന്ന വീഡിയോ കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ചിരുന്നു.

View this post on Instagram

🤩Knowing the Earth... 🌏

A post shared by Kunchacko Boban (@kunchacks) on




Next Story

Related Stories