TopTop
Begin typing your search above and press return to search.

സഫാരിക്കിടയില്‍ കാഴ്ചക്കാരുടെ വാഹനത്തിന്റെ ഡോര്‍ തുറക്കാന്‍ ശ്രമിച്ച് സിംഹം; വൈറല്‍ വീഡിയോ

സഫാരിക്കിടയില്‍ കാഴ്ചക്കാരുടെ വാഹനത്തിന്റെ ഡോര്‍ തുറക്കാന്‍ ശ്രമിച്ച് സിംഹം; വൈറല്‍ വീഡിയോ

സഫാരിക്കിടയില്‍ കാഴ്ചക്കാരുടെ വാഹനത്തിന്റെ ഡോര്‍ തുറക്കാന്‍ ശ്രമിച്ച് പെണ്‍ സിംഹം. പല്ലുകൊണ്ട് കടിച്ചാണ് സിംഹം വാതില്‍ തുറക്കാന്‍ ശ്രമിച്ചത്. കൊറോണ ലോക്ഡണിനു മുമ്പ് നടന്ന ഈ സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഇപ്പോള്‍ ഈ വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. സഫാരിക്കിറങ്ങിയ കുടുംബം വിശ്രമിക്കുന്ന സിംഹങ്ങളെ കാണുകയും കാറ് നിര്‍ത്തുകയും ചെയ്യുന്നു. ഈ സമയം വിശ്രമിക്കുന്ന സിംഹങ്ങളില്‍ ഒരെണ്ണം കാറിനെ ലക്ഷ്യമാക്കി നടന്നു വരികയും, കാറിന്റെ വാതില്‍ തുറക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. പെട്ടന്ന് തന്നെ വാഹനം മുന്നോട്ടു പോകുന്നു.

വാഹനത്തില്‍ ഇരുന്നയാളാണ് വീഡിയോ എടത്തിരിക്കുന്നത്. 'സിംഹത്തിനും സഫാരി ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നെന്ന് തോന്നുന്നു, അത് ലിഫ്റ്റ് ചോദിക്കാന്‍ വന്നത് ആയിരിക്കാം. ഇത് നിങ്ങള്‍ സഫാരിക്ക് പോകുമ്പോഴും സംഭവിച്ചേക്കാം. അതുകൊണ്ട് മൃഗങ്ങളുമായി നിശ്ചിത അകലം പാലിക്കുക' വീഡിയോ പങ്കുവെച്ചുകൊണ്ട് സുശാന്ത കുറിച്ചു.



Next Story

Related Stories