TopTop
Begin typing your search above and press return to search.

'തെറ്റുകൾ തിരുത്താൻ ചങ്കുറപ്പുള്ള എഫ്.സി.സി വേണം', സഭയിലെ ചിലരുടെ അനുഭവങ്ങൾ പങ്കുവച്ച് സിസ്റ്റർ ലൂസി

തെറ്റുകൾ തിരുത്താൻ ചങ്കുറപ്പുള്ള എഫ്.സി.സി വേണം, സഭയിലെ ചിലരുടെ അനുഭവങ്ങൾ പങ്കുവച്ച് സിസ്റ്റർ ലൂസി

'ഇരുപത്തിനാല് വര്‍ഷം ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സഭയില്‍ ജോലി ചെയ്തിട്ടും ഞങ്ങള്‍ക്ക് കയറിക്കിടക്കാന്‍ ഒരു കിടപ്പാടമില്ല. തെറ്റുകള്‍ തിരുത്താന്‍ ചങ്കുറപ്പുള്ള എഫ്‌സിസി ഇനി വേണം. സഹോദരിമാരുടെ നീതിക്കായുള്ള ശബ്ദം കേള്‍ക്കാതെ ചെവി പൊത്തിയടക്കുന്നവര്‍ ഇവരുടെ നിലവിളി ഇനിയെങ്കിലും കേള്‍ക്കണം.' ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സഭയിലെ കന്യാസ്ത്രികളുടെ പ്രശ്‌നങ്ങളെ കുറിച്ചെഴുതി സിസ്റ്റര്‍ ലൂസി കളപ്പുര.

സഭയില്‍നിന്ന് ഇറങ്ങുമ്പോള്‍ ഉടുതുണിക്കു മറുതുണി പോലും നല്‍കാതെ വെറുംകയ്യോടെ ഞങ്ങളെ ഇറക്കിവിട്ട നിങ്ങളുടെ വലിയ മനസ്സാക്ഷിയെ ഓര്‍ത്ത് ഞങ്ങള്‍ ശിരസ്സു നമിക്കുന്നു.

അവര്‍ എവിടെ പോകും, എന്ത് ചെയ്യും, എങ്ങനെ ജീവിക്കും, അവര്‍ക്ക് ഗവണ്‍മെന്റ് ജോലി ഉണ്ടോ? ഞങ്ങള്‍ അവരെ എന്തെങ്കിലും ജോലിയില്‍ ആക്കിയിട്ടുണ്ടോ? എന്ന യാതൊരുവിധ ചിന്തയോ ആകുലതയോ ഒന്നും തീണ്ടാത്ത കര്‍ത്താവിന്റെ മണവാട്ടികള്‍! ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സഭയിലെ അമ്മമാര്‍

ഒരു വര്‍ഷമായി ഞങ്ങളുടെ ഈ അവസ്ഥയെക്കുറിച്ച് കേരളത്തിലെ എല്ലാ പിതാക്കന്മാര്‍ക്കു മദര്‍ ജനറലിനും തൃശ്ശൂര്‍ പാലക്കാട് പ്രൊവിന്‍ഷ്യല്‍ന്നും കത്തുകള്‍ അയച്ചിരുന്നു. പിതാക്കന്മാര്‍ മറുപടി നല്‍കിയത് ഇപ്രകാരമായിരുന്നു. നിങ്ങളുടെ കാര്യങ്ങള്‍ വേണ്ടവിധത്തില്‍ ചെയ്തുകൊടുക്കാന്‍ ഞാന്‍ മദര്‍ ജനറല്‍ന്നോടും പ്രൊവിന്‍ഷ്യല്‍നോടും പറഞ്ഞിട്ടുണ്ട് . ഇതുവരെ ഞങ്ങള്‍ക്ക് ഒന്നും തന്നെ എഫ്‌സിസി ചെയ്തു തന്നിട്ടില്ല. അതുകൊണ്ടു തന്നെയാണ് ഇങ്ങനെ പൊതുജനത്തെ അറിയിക്കാന്‍ ഞങ്ങള്‍ തയ്യാറായതെന്നും സിസ്റ്റര്‍ ലൂസ് കളപ്പുര ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

'FCC യിലെ ചില അഴുക്കുകള്‍

നിരവധി പേരുടെ കണ്ണീര്‍ തുള്ളികള്‍

അപ്രിയരായാല്‍ ചവിട്ടി തേക്കുന്നവര്‍

കാനോന്‍ നിയമങ്ങളില്‍ തൂങ്ങുന്നവര്‍''

തെറ്റുകള്‍ തിരുത്താന്‍ ചങ്കുറപ്പുള്ള FCC ഇനി വേണം. സഹോദരിമാരുടെ നീതിക്കായുള്ള ശബ്ദം കേള്‍ക്കാതെ ചെവി പൊത്തിയടക്കുന്നവര്‍ക്ക് ദുരിതം.ഇവരുടെ നിലവിളി ഇനിയെന്കിലും കേള്‍ക്കണം.

'കരയുന്ന സഹോദരിമാര്‍ക്കൊപ്പം

അന്നും ഇന്നും എന്നും'

'FCC യിലെ ചില രഹസ്യങ്ങളും

സത്യങ്ങളും'

പ്രിയപ്പെട്ടവരേ,

'നിങ്ങളുടെ നിലങ്ങളില്‍ നിന്ന് വിളവ് ശേഖരിച്ച വേലക്കാര്‍ക്ക് കൊടുക്കാതെ പിടിച്ചവെച്ച കൂലി ഇതാ നിലവിളിക്കുന്നു കൊയ്ത്തുകാരുടെ നിലവിളി സൈന്യങ്ങളുടെ കര്‍ത്താവിന്റെ കര്‍ണ്ണപുടങ്ങളില്‍ എത്തിയിരിക്കുന്നു'.

യാക്കോബ് 5/4

ഒരു കുടുംബത്തില്‍ നിന്നും രണ്ട് സഹോദരികള്‍ ( Gissa and Liza ) എഫ് സിസി യില്‍ 24 വര്‍ഷം ജോലി ചെയ്ത് ജീവിച്ചു. എഫ് സി സി യി ല്‍ Thrissur Province ലെ Gissa യെ ഇരുപത്തിമൂന്നാം വയസ്സില്‍ അമേരിക്ക ഇറ്റലി വിദേശങ്ങളിലേക്ക് ജോലിക്കായി അയച്ചു. എഫ് സി സി അധികാരികള്‍ പറയുന്നത്, വിദേശത്തേക്ക് അയക്കുന്നത് കാരുണ്യ പ്രവര്‍ത്തനത്തിനാണ് എന്നാണ്. എന്നാല്‍ പരമമായ സത്യം അതല്ല. വിദേശത്ത് വൃദ്ധരെ വൃത്തിയാക്കുക, അവരെ കുളിപ്പിക്കുക ,അവരുടെ തുണികള്‍, ബെഡ്ഷീറ്റുകള്‍ തേക്കുക ,ഹോസ്റ്റല്‍ കുട്ടികളുടെ ബാത്ത്‌റൂമുകള്‍ കഴുകുക ഇതായിരുന്നു ജോലികള്‍. ഒപ്പം തന്നെ മാസാമാസം തൃശ്ശൂര്‍ പ്രൊവിന്‍സ് ശമ്പളവും കൈപ്പറ്റിയിരുന്നു .കൂടാതെ അഞ്ച് വര്‍ഷം മുന്‍ മദര്‍ ജനറല്‍ സി സിസ്റ്റര്‍ സീലിയയുടെ പേഴ്‌സണല്‍ സെക്രട്ടറി ആയി ആലുവയില്‍ ജോലി ചെയ്തിട്ടുണ്ട്.

എന്നാല്‍ , ലൈസ പാലക്കാട് പ്രൊവിന്‍സില്‍ സ്വകാര്യസ്ഥാപനങ്ങളില്‍ പഠിപ്പിക്കുകയും, അഞ്ചുവര്‍ഷം അധികാരികളുടെ തുണികള്‍ തേക്കലും ,മുറികള്‍ ക്ലീന്‍ ചെയ്യലും ആയിരുന്നു. അവിടുത്തെ അധികാരികള്‍ പറയുന്നത് , ലൈസയെ ബി എഡ് പഠിപ്പിച്ചു എന്ന്. എന്നാല്‍ അത് ഫേക്ക് ബിഎഡ് ആയിരുന്നു എന്നത് പിന്നീട് മനസ്സിലാക്കാന്‍ കഴിഞ്ഞു .

എഫ്‌സിസി സഭയിലെ തൃശ്ശൂര്‍, പാലക്കാട് പ്രോവിന്‍സ്‌കളിലെ അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടായ കടുത്ത മാനസിക പീഡനവും, പട്ടാള ചിട്ടയോടുകൂടിയുള്ള പെരുമാറ്റവും ,ആണ് ഇത്തരം ഒരു വലിയ തീരുമാനമെടുക്കാന്‍ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്നാല്‍ ഞങ്ങള്‍ നിര്‍ബന്ധിതരായത് .അല്ലാതെ ഞങ്ങള്‍ സഭയില്‍ ഒരു പേരുദോഷവും സഭയ്ക്ക് വരുത്തിയിട്ടില്ല.

സഭയില്‍നിന്ന് ഇറങ്ങുമ്പോള്‍ ഉടുതുണിക്കു മറുതുണി പോലും നല്‍കാതെ , ഉടുപ്പ് കുരിശ് ,കൊന്ത, മോതിരം എന്നിവ കൊണ്ടുപോവുകയും അവരുടെ നിര്‍ബന്ധപ്രകാരം അവരുടെ ലെറ്ററില്‍ ഒപ്പ് ഞങ്ങളില്‍ നിന്ന് വാങ്ങുകയും ചെയ്തു . എന്നിട്ട് വെറുംകയ്യോടെ ഞങ്ങളെ ഇറക്കിവിടുകയും ചെയ്ത ,നിങ്ങളുടെ വലിയ മനസ്സാക്ഷിയെ ഓര്‍ത്ത് ഞങ്ങള്‍ ശിരസ്സു നമിക്കുന്നു

അവര്‍ എവിടെ പോകും ? എന്ത് ചെയ്യും? എങ്ങനെ ജീവിക്കും ? അവര്‍ക്ക് ഗവണ്‍മെന്റ് ജോലി ഉണ്ടോ? ഞങ്ങള്‍ അവരെ എന്തെങ്കിലും ജോലിയില്‍ ആക്കിയിട്ടുണ്ടോ ? എന്ന യാതൊരുവിധ ചിന്തയോ ആകുലതയോ ഒന്നും തീണ്ടാത്ത കര്‍ത്താവിന്റെ മണവാട്ടികള്‍! ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സഭയിലെ അമ്മമാര്‍

FCC അമ്മമാരേ, വിശുദ്ധ ബൈബിള്‍ ഇങ്ങനെ പഠിപ്പിക്കുന്നു 'ചെയ്യേണ്ട നന്മ ഏതാണെന്ന് അറിഞ്ഞിട്ടും ചെയ്യാതിരിക്കു ന്നവന്‍ പാപം ചെയ്യുന്നു ' യാക്കോബ 4/17

വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടിലേക്ക് ഒന്നരക്കോടിഎഫ് സി സി ക്ക് കൊടുക്കാമെങ്കില്‍ ഞങ്ങളുടെ ചെറുപ്പകാലം മുഴുവനും ആയുസ്സും ആരോഗ്യവും എഫ് സി സിക്ക് വേണ്ടി അടിയറവച്ച് അവരോടുകൂടെ കിടന്നു ഉരുണ്ട ഞങ്ങള്‍ക്ക് ഒന്നര ചില്ലിക്കാശുപോലും കൊടുക്കാന്‍ കഴിയാത്ത അമ്മമാരുടെ വിശാല ഹൃദയങ്ങളുടെ ആഴത്തെയും , നീളത്തെ യും ,വിതിയെയും ഞങ്ങള്‍ ആദരിക്കുന്നു.

ഒരു വര്‍ഷമായി ഞങ്ങളുടെ ഈ അവസ്ഥയെക്കുറിച്ച് കേരളത്തിലെ എല്ലാ പിതാക്കന്മാര്‍ക്കു മദര്‍ ജനറലിനും തൃശ്ശൂര്‍ പാലക്കാട് പ്രൊവിന്‍ഷ്യല്‍ന്നും കത്തുകള്‍ അയച്ചിരുന്നു. പിതാക്കന്മാര്‍ മറുപടി നല്‍കിയത് ഇപ്രകാരമായിരുന്നു . നിങ്ങളുടെ കാര്യങ്ങള്‍ വേണ്ടവിധത്തില്‍ ചെയ്തുകൊടുക്കാന്‍ ഞാന്‍ മദര്‍ ജനറല്‍ന്നോടും പ്രൊവിന്‍ഷ്യല്‍നോടും പറഞ്ഞിട്ടുണ്ട് . ഇതുവരെ ഞങ്ങള്‍ക്ക് ഒന്നും തന്നെ എഫ്‌സിസി ചെയ്തു തന്നിട്ടില്ല. അതുകൊണ്ടു തന്നെയാണ് ഇങ്ങനെ പൊതുജനത്തെ അറിയിക്കാന്‍ ഞങ്ങള്‍ തയ്യാറായത്.

24 വര്‍ഷം എഫ് സി സിയില്‍ ജോലി ചെയ്ത ഞങ്ങള്‍ക്ക് ഇന്ന് കയറിക്കിടക്കാന്‍ ഒരു കിടപ്പാടം ഇല്ല.!

FCC അമ്മമാരെ , തിരുവചനം ,വിശുദ്ധ ബൈബിള്‍ അല്ല യേശുനാഥന്‍ തന്നെ അരുള്‍ ചെയ്യുന്നു

'കാണപ്പെടുന്ന സഹോദരനെ സ്‌നേഹിക്കാത്തവന് കാണപ്പെടാത്ത ദൈവത്തെ സ്‌നേഹിക്കാന്‍ സാധിക്കുകയില്ല'. 1യോഹന്നാന്‍ 4 /20.

തുടരും....(Liza,Gissa)

.


Next Story

Related Stories