TopTop
Begin typing your search above and press return to search.

പീലിമോളുടെ പിറന്നാളിന് മമ്മൂട്ടിയുടെ സര്‍പ്രൈസ്

പീലിമോളുടെ പിറന്നാളിന് മമ്മൂട്ടിയുടെ സര്‍പ്രൈസ്

മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ പങ്കെടുക്കാനായില്ലെന്ന് പറഞ്ഞ് കരഞ്ഞ പീലിമോള്‍ക്ക് സര്‍പ്രൈസുമായി മമ്മൂട്ടി. പീലി എന്നു വിളിക്കുന്ന ദുആയുടെ അഞ്ചാം പിറന്നാളിന് കേക്കും സമ്മാനങ്ങളുമാണ് മമ്മൂട്ടി എത്തിച്ചത്. വീട്ടില്‍ കേക്ക് മുറിക്കുന്നതിന് തൊട്ടുമുന്‍പ് 'ഹാപ്പി ബര്‍ത്ത്‌ഡേ പീലിമോള്‍, വിത്ത് ലവ് മമ്മൂട്ടി' എന്നെഴുതിയ കേക്കുമായി രണ്ട് പേര്‍ വീട്ടിലെത്തി. അതോടെ വീട്ടിലെ കേക്ക് മാറ്റി വെച്ച് മമ്മൂക്കയുടെ കേക്ക് മുറിച്ചു.

കേക്കില്‍ മാത്രം ഒതുങ്ങി നിന്നില്ല ആ സര്‍പ്രൈസ്. കേക്ക് മുറിച്ചു കളിഞ്ഞതും മമ്മൂട്ടി പീലിമോളെ വീഡിയോ കോളും ചെയ്തു. കേക്ക് കൂടാതെ മനോഹരമായ ഉടുപ്പും മമ്മൂട്ട കൊച്ച് ആരാധികയ്ക്കായി കൊടുത്തു വിട്ടിരുന്നു. അങ്കമാലി ചമ്പന്നൂര്‍ സ്വദേശികളായ ജോസ് പോളും ബിജു പൗലോസും ആണ് മമ്മൂട്ടിയുടെ സമ്മാനങ്ങളുമായി പെരിന്തല്‍മണ്ണയില്‍ പീലിയുടെ വീട്ടില്‍ എത്തിയത് എത്തിയത്.

സപ്റ്റംബര്‍ 7 നായിരുന്നു മമ്മൂട്ടിയുടെ പിറന്നാള്‍. അന്ന് പുറത്തു പോയ അച്ഛനും അമ്മയും മമ്മൂട്ടിയുടെ പിറന്നാളാഘോഷത്തിന് പോയതാണെന്നാണ് ദുആ വിചാരിച്ചിരുന്നത്. അതിന്റെ പേരില്‍ കരയുന്ന ദുആയുടെ വീഡിയോ മമ്മൂട്ടി ഫേസ്ബുക്ക് വഴി പങ്കിട്ടിരുന്നു.


Next Story

Related Stories