TopTop
Begin typing your search above and press return to search.

മമ്മുട്ടിക്ക് എത്ര 'വയസായി'; ഈ രണ്ടു ചിത്രങ്ങള്‍ തമ്മില്‍ എത്ര കാലത്തെ വ്യത്യാസമുണ്ട് ?

മമ്മുട്ടിക്ക് എത്ര വയസായി; ഈ രണ്ടു ചിത്രങ്ങള്‍ തമ്മില്‍ എത്ര കാലത്തെ വ്യത്യാസമുണ്ട് ?

ഈ കഴിഞ്ഞ ആഗസ്റ്റ് 16 ന് സോഷ്യല്‍ മീഡിയ മുഴുവന്‍ നിറഞ്ഞു നിന്നത് മമ്മുട്ടിയായിരുന്നു. മമ്മുട്ടിയുടെ പുതിയ വര്‍ക്കൗട്ട് ഫോട്ടോയ്ക്ക് ഒരു മില്യണില്‍( പത്ത് ലക്ഷം)ക്കൂടുതല്‍ ലൈക്കാണ് ഇന്‍സ്റ്റഗ്രാമില്‍ നിന്നും ലഭിച്ചത്. മലയാളത്തിലെ യുവനടീനടന്മാരടക്കം എല്ലാവരുടെയും സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ അന്ന് നിറഞ്ഞു നിന്നത് ആ ഒറ്റ ഫോട്ടോയായിരുന്നു.

ഇന്ന് പിറന്നാള്‍ ദിനത്തില്‍ വൈറലാകുന്ന പഴയ ഫോട്ടോയും ആഴ്ചകള്‍ക്ക് മുന്‍പ് പോസ്റ്റ് ചെയ്ത ഫോട്ടോയും തമ്മില്‍ എത്ര വര്‍ഷത്തെ വ്യത്യാസമുണ്ട് എന്നു കണ്ടുപിടിക്കല്‍ വലിയ പ്രയാസമായിരിക്കും. 1972 ല്‍ മഹാരാജാസില്‍ പഠിക്കുന്ന കാലത്തെ ഫോട്ടോയാണിത്. അതായത് 48 വര്‍ഷം മുന്‍പുള്ള ഫോട്ടോ. അന്ന് മമ്മുട്ടിയുടെ പ്രായം 21 ആയിരുന്നു.


സിനിമ മേഖലയില്‍ നിന്നും അല്ലാതെയും ധാരാളം പേരാണ് മമ്മുട്ടിയ്ക്ക് ആശംസകളുമായി എത്തുന്നത്. 'എന്റെ നല്ല വിദ്യാര്‍ത്ഥികളില്‍ ഒരാളായ പ്രിയപ്പെട്ട മമ്മൂട്ടിക്ക് സ്‌നേഹത്തോടെ പിറന്നാള്‍ ആശംസകള്‍'. എന്നാണ് മമ്മുട്ടിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് കെ വി തോമസ് ഫേസ്ബുക്കില്‍ കുറിച്ചത്.

മോഹന്‍ലാലും മമ്മുട്ടിക്ക് ആശംസയുമായി എത്തിയിരുന്നു. നമ്പര്‍ 20 മദ്രാസ് മെയിലിലെ ഫോട്ടോയ്‌ക്കൊപ്പം 'ഡിയര്‍ ഇച്ചാക്കാ, ലൗയൂ ആള്‍വൈസ്' എന്ന ക്യാപ്ഷനോടെയാണ് മോഹന്‍ലാല്‍ ആശംസ അറിയിച്ചത്.




Next Story

Related Stories