TopTop
Begin typing your search above and press return to search.

'വിജയിക്കുന്നവന്റെയും പരാജയപ്പെടുന്നവന്റെയും മുന്നില്‍ ആ വാതില്‍ അടയാറില്ല, മമ്മൂക്ക ഒരു കോണ്‍ഫിഡന്‍സ് ആണ്'

വിജയിക്കുന്നവന്റെയും പരാജയപ്പെടുന്നവന്റെയും മുന്നില്‍ ആ വാതില്‍ അടയാറില്ല, മമ്മൂക്ക ഒരു കോണ്‍ഫിഡന്‍സ് ആണ്

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മുട്ടിയുടെ പിറന്നാളിനോടനുബന്ധിച്ച് ധാരാളം പേരാണ് അദ്ദേഹത്തിന് ആശംസകളുമായി എത്തുന്നത്. മമ്മുട്ടി എല്ലാവര്‍ക്കും ഒരു കോണ്‍ഫിഡന്‍സ് ആണെന്നാണ് അദ്ദേഹത്തിന് പിറന്നാള്‍ ആശംസിച്ചുകൊണ്ട് സംവിധായകന്‍ വൈശാഖ് കുറിച്ചത്.

'പരാജയപ്പെടുന്നവന്റെയും മുന്നില്‍ ആ വാതില്‍ എപ്പോഴും ഒരേപോലെ തുറന്ന് കിടക്കും. എനിക്ക് മാത്രമല്ല പലര്‍ക്കും മമ്മൂക്ക ഒരു കോണ്‍ഫിഡന്‍സ് ആണ്. വീണു പോകുമോ എന്ന് ഭയന്നപ്പോളെല്ലാം മനസ്സ് ഉറപ്പു തന്നു, ഒരു ഫോണ്‍ കോളിനപ്പുറത്ത് വന്‍മതിലിന്റെ സംരക്ഷണം പോലെ,ഒരു 'വല്യേട്ട'നുണ്ട് ! വിണ്ണിലെ താരമല്ല , മണ്ണിലെ മനുഷ്യന്‍! വൈശാഖ് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

പലരും പറഞ്ഞു ദേഷ്യപ്പെടുമെന്ന് ,

പക്ഷേ എന്നോട് ദേഷ്യപ്പെട്ടിട്ടില്ല .

ചിലരൊക്കെ പറഞ്ഞു പിണങ്ങുമെന്ന്,

പക്ഷേ എന്നോട് പിണങ്ങിയിട്ടില്ല.

ചെന്നപ്പോഴൊക്കെ വാതില്‍ തുറന്നു തന്നു ,

കഴിക്കുന്ന ആഹാരത്തില്‍ നിന്നും ഒരു പങ്ക് തന്നു.

പോക്കിരിരാജയില്‍ പകച്ചു നിന്നപ്പോള്‍ ,

കരുതലിന്റെ സംരക്ഷണം തന്നു .

മധുരരാജയില്‍ വാശി പിടിച്ചപ്പോള്‍ ,

വാത്സല്യത്തിന്റെ നിറചിരി തന്നു .

വീണു പോകുമോ എന്ന് ഭയന്നപ്പോളെല്ലാം മനസ്സ് ഉറപ്പു തന്നു,

ഒരു ഫോണ്‍ കോളിനപ്പുറത്ത് വന്‍മതിലിന്റെ

സംരക്ഷണം പോലെ,ഒരു 'വല്യേട്ട'നുണ്ട് !

വിണ്ണിലെ താരമല്ല , മണ്ണിലെ മനുഷ്യന്‍!

അഭ്രപാളികളില്‍ നിരന്തരം വിസ്മയം തീര്‍ക്കുമ്പോളും ,ജീവിതത്തില്‍ ഇനിയും 'അഭിനയിക്കാന്‍'പഠിച്ചിട്ടില്ലാത്ത നടന്‍,പ്രിയപ്പെട്ട മമ്മൂക്ക !

എനിക്ക് മാത്രമല്ല പലര്‍ക്കും മമ്മൂക്ക ഒരു കോണ്‍ഫിഡന്‍സ് ആണ് .

കാരണം ,

വിജയിക്കുന്നവന്റെയും

പരാജയപ്പെടുന്നവന്റെയും മുന്നില്‍ ആ വാതില്‍ എപ്പോഴും ഒരേപോലെ തുറന്ന് കിടക്കും .

ഒരു വേര്‍തിരിവും ഇല്ലാതെ,

ഒരു കരുതല്‍ ഇവിടെയുണ്ട് എന്ന ഉറപ്പോടെ ...

പ്രിയപ്പെട്ട മമ്മൂക്കക്ക് പിറന്നാള്‍ ആശംസകള്‍ ...

Happy Birthday Mammookka...





Next Story

Related Stories