TopTop
Begin typing your search above and press return to search.

ആളൊഴിഞ്ഞ മേലാറ്റൂര്‍ റെയില്‍വേ സ്റ്റേഷനിലെ വാകപ്പൂക്കള്‍; നൊമ്പരവും പ്രതീക്ഷയുമായി ഈ ചിത്രങ്ങള്‍

ആളൊഴിഞ്ഞ മേലാറ്റൂര്‍ റെയില്‍വേ സ്റ്റേഷനിലെ വാകപ്പൂക്കള്‍; നൊമ്പരവും പ്രതീക്ഷയുമായി ഈ ചിത്രങ്ങള്‍

മലയാളികള്‍ക്ക് എന്നും ഗൃഹാതുരത്വം നിറഞ്ഞ ഓര്‍മ്മകള്‍ സമ്മാനിക്കുന്ന ഒന്നാണ് വാകപ്പൂക്കളും അത് പൂവിടുന്ന വേനലവധിക്കാലവും. ക്യാമ്പസുകളിലെല്ലാം നിറഞ്ഞ് നില്‍ക്കുന്ന ഈ ചുവന്ന പൂക്കള്‍ പ്രണയത്തിന്റേയും, വിരഹത്തിന്റേയും, വിപ്ലവത്തിന്റേയുമെല്ലാം പ്രതീകമായിട്ടാണ് നിലകൊള്ളുന്നത്.

മലയാളികളുടെ ഈ പ്രിയപ്പെട്ട പൂക്കള്‍ വിടരുന്ന കാലമാണ് ഇപ്പോള്‍. ആളൊഴിഞ്ഞ ക്യാമ്പസുകളിലും, വരാന്തകളിലും, റെയില്‍വേ സ്റ്റേഷനുകളിലുമെല്ലാം പൂക്കള്‍ വിടര്‍ന്ന് കൊഴിഞ്ഞ് കിടക്കുന്നു. ഒരുമിച്ച് ആഘോഷങ്ങളിലും ഫെസ്റ്റുവലുകളിലുമൊക്കെ പങ്കെടുത്ത് സിനിമകള്‍ കണ്ട് പാട്ടുകള്‍ പാടിനടന്ന ഒരു കാലത്തിന്റെ അല്‍പ്പം വേദന പകരുന്ന ഓര്‍മ്മയായിട്ടാണ് ഈ ലോക്ഡൗണ്‍ കാലത്ത് ആളുകള്‍ ഈ പൂക്കളെ കാണുന്നത്. പലര്‍ക്കും സൗഹൃദങ്ങളുടെ അടയാളമാണിത്. പല ക്യാമ്പസ് ആല്‍ബങ്ങളിലും ഷോര്‍ട്ട്ഫിലുമുകളിലും ഈ ചുവന്ന പൂക്കള്‍ നിറഞ്ഞ് നില്‍ക്കാറുണ്ട്.




ഇപ്പോഴിതാ മേലാറ്റൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ കൊഴിഞ്ഞു കിടക്കുന്ന വാകപ്പൂക്കളുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ആളൊഴിഞ്ഞ സ്‌റ്റേഷനിലും റെയില്‍വേ ട്രാക്കിലുമൊക്കെ പൂക്കള്‍ വീണ് കിടക്കുന്നത് ചിത്രത്തില്‍ കാണാം.












Next Story

Related Stories