TopTop

മോദിയെ കാണാൻ തമിഴ്നാട്ടിൽ ആൾക്കൂട്ടം? വ്യാജ പ്രചാരണം പൊളിയുന്നു

മോദിയെ കാണാൻ തമിഴ്നാട്ടിൽ ആൾക്കൂട്ടം? വ്യാജ പ്രചാരണം പൊളിയുന്നു

'തമിഴ്നാട്ടിൽ മോദി മാജിക്' എന്ന പേരിൽ പ്രചരിപ്പിക്കപ്പെടുന്ന വീഡിയോയുടെ കള്ളി പൊളിയുന്നു. മാമല്ലപുരത്ത് ഇക്കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഇന്ത്യ-ചൈന സംഭാഷണങ്ങൾക്കിടെ മോദി തെരുവിലൂടെ നടക്കുകയും വൻ ജനാവലി റോഡിനിരുവശവും നിന്ന് അഭിവാദ്യങ്ങളർപ്പിക്കുകയും ചെയ്തുവെന്നായിരുന്നു പ്രചാരണം. ഈ സംഭവത്തിന്റേതെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോയും പ്രചരിപ്പിക്കപ്പെടുന്നുണ്ട്. എന്നാൽ, ഈ പ്രചാരണം വ്യാജമാണെന്ന് തങ്ങൾ നടത്തിയ ഫാക്ട്ചെക്കിൽ ബോധ്യപ്പെട്ടതായി ബൂംലൈവ് റിപ്പോർട്ട് ചെയ്യുന്നു.

യഥാർത്ഥത്തിൽ ഈ വീഡിയോ 2017ലേതാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ സമയത്ത് മോദി വോട്ട് ചെയ്യാൻ ഇത്തരത്തിൽ നാടകീയത സൃഷ്ടിച്ചാണ് ഇറങ്ങിയത്. തെരുവിലൂടെ ഇറങ്ങി നടന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ വലയത്തിൽ നീങ്ങുന്ന ഈ രംഗങ്ങളാണ് തമിഴ്നാട്ടിലേതെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നത്.

വീഡേ വീഡേ എന്നു തുടങ്ങുന്ന, കൈലാഷ് ഖേർ പാടിയ തെലുഗു പാട്ടാണ് ഈ വീഡിയോയുടെ പശ്ചാത്തലമായി ചേർത്തിരിക്കുന്നത്. വീഡിയോ നിർമിച്ചവർ തമിഴ് പാട്ടായി ഇതിനെ തെറ്റിദ്ധരിച്ചിരിക്കാമെന്നും അനുമാനിക്കപ്പെടുന്നുണ്ട്.

ബിജെപി നേരിട്ട് പ്രവർത്തിപ്പിക്കുന്ന ഫേസ്ബുക്ക് അക്കൗണ്ടുകളിലടക്കം നിരവധി സംഘപരിവാർ സോഷ്യൽ മീഡിയ കേന്ദ്രങ്ങളിൽ ഈ വീഡിയോ പ്രചരിപ്പിക്കപ്പെടുന്നുണ്ട്.


Next Story

Related Stories